Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 53 പേർ കൂടി കോവിഡ്​ മുക്തരായി

text_fields
bookmark_border
50 പുതിയ കേസുകൾ, അഞ്ച്​ മരണം
saudi covid
cancel
camera_alt

Image courtesy: CBSNews

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 53 പേർ കൂടി സുഖം പ്രാപിച്ചു. പുതുതായി 50 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ​രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,035 ആയി. ഇതിൽ 5,36,079 പേർ രോഗമുക്തരായി.

ആകെ മരണസംഖ്യ 8,709 ആയി ഉയർന്നു. രോഗബാധിതരിൽ 227 പേരുടെ ആരോഗ്യനില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 8, റിയാദ് 6, ബുറൈദ 2, ത്വാഇഫ്​ 2, ഖൈബർ 2, മറ്റ്​ 30 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

സൗദി അറേബ്യയിൽ ഇതുവരെ 41,830,422 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia Covid daily Updates
Next Story