Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്; സൗദിയിൽ ഇന്ന്...

കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്

text_fields
bookmark_border
കോവിഡ്; സൗദിയിൽ ഇന്ന് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ്
cancel

ജിദ്ദ: സൗദിയിൽ ഇന്ന് കോവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. രാജ്യത്താകെ ഇന്ന് 1,257 പുതിയ രോഗികളും 1,484 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,97.773 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,78,127 ഉം ആയി. 12 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,933 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,713 ആണ്. ഇവരിൽ 1,385 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.05 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 319, കിഴക്കൻ പ്രവിശ്യ 277, മക്ക 252, ജീസാൻ 94, അസീർ 93, മദീന 59, നജ്റാൻ 45, ഹാഇൽ 30, അൽ ഖസീം 26, തബൂക്ക് 21, വടക്കൻ അതിർത്തി മേഖല 59, അൽബാഹ 18, അൽ ജൗഫ് 4. ഇതുവരെ രാജ്യത്ത് 1,90,84,840 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
News Summary - saudi arabia covid daily update 08 july 2021
Next Story