Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ മരണസംഖ്യ 5500 കവിഞ്ഞു

text_fields
bookmark_border
സൗദിയിൽ കോവിഡ്​ മരണസംഖ്യ 5500 കവിഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണം 5500 കവിഞ്ഞു. വെള്ളിയാഴ്​ച 17 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5506 ആയി. 436 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 465 പേർക്ക്​ പുതുതായി രോഗമുക്തിയുണ്ടായി.

ആകെ റിപ്പോർട്ട്​ ചെയ്​ത 349,822 പോസിറ്റീവ്​ കേസുകളിൽ 336,533 പേർ രോഗമുക്തി നേടി. 7783 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്​. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.2 ശതമാനമായി ഉയർന്നു. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 69.

മദീന​​​​ 68, മക്ക​ 32, യാംബു 25, ബുറൈദ​​ 22, മഖ്​വ 18, ഉനൈസ 15, ഹുഫൂഫ്​ 14, ജിദ്ദ 11, അൽഅയ്​സ്​​ 9, റിയാദ്​ അൽഖുബ്​റ 8, ഖമീസ്​ മുശൈത്​ 8, ദമ്മാം​ 8, തബൂക്ക്​ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Updates​Covid 19Gulf News
Next Story