Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ മുക്തി നിരക്ക്​ ​വണ്ടും ഉയർന്നു​

text_fields
bookmark_border
സൗദിയിൽ കോവിഡ്​ മുക്തി നിരക്ക്​ ​വണ്ടും ഉയർന്നു​
cancel

റിയാദ്​: സൗദി അറേബ്യയിൽ വീണ്ടും കോവിഡ്​ മുക്തി പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലെത്തി. പുതുതായി 346 പേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗബാധിതരിൽ 368 പേർ സുഖം പ്രാപിച്ചു​.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ മൂന്നു പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 376723 ആയി. ഇതിൽ 367691 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6483 ആയി. 2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 477 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 184, കിഴക്കൻ പ്രവിശ്യ 74, മക്ക 38, അസീർ 9, അൽഖസീം 9, വടക്കൻ അതിർത്തി മേഖല 7, മദീന 5, അൽജൗഫ്​ 5, ഹാഇൽ 4, നജ്​റാൻ 4, ജീസാൻ 3, തബൂക്ക്​ 3, അൽബാഹ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
Next Story