Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ​ 31 മരണം; 2591...

സൗദിയിൽ​ 31 മരണം; 2591 രോഗികൾ

text_fields
bookmark_border
സൗദിയിൽ​ 31 മരണം; 2591 രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് സ്ഥിതിഗതികൾ വീണ്ടും ഗുരുതരമാകുന്നു. രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടാവുന്നു. ആളുകളുടെ  അലംഭാവമാണ്​ ഇൗ സ്ഥിതിവിശേഷത്തിന്​ എന്ന്​ മനസിലാക്കി വീണ്ടും ലോക്​ ഡൗൺ നടപടികൾ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്​. ജിദ്ദയിൽ ഭാഗികമായ കർഫ്യൂ  ശനിയാഴ്​ച മുതൽ തിരികെ കൊണ്ടുവരുന്നു.​ വെള്ളിയാഴ്​ച 31 പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 642 ആയി. പുതുതായി 2591 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.  ആ​കെ കോവിഡ്​ ബാധിതരുടെ എണ്ണം 95748 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1650 പേർ മാത്രമാണ്​ സുഖം പ്രാപിച്ചത്​. ചികിത്സയിൽ കഴിയുന്നവരുടെ  എണ്ണവും ഉയർന്നു. 24491 പേരാണ്​ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 1412 പേർ ഗുരുതരാവസ്ഥയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില  തൃപ്​തികരമാണ്​. ആകെ രോഗമുക്തരുടെ എണ്ണം 70615 ആണ്​. മക്ക (11), ജിദ്ദ (13), മദീന (3), റിയാദ്​ (1), ദമ്മാം (1), ത്വാഇഫ്​ (1), ഹഫർ അൽബാത്വിൻ​ (1)  എന്നിവിടങ്ങളിലാണ് വെള്ളിയാഴ്​ച​ മരണം റിപ്പോർട്ട്​ ചെയ്​തത്​. 24 മണിക്കൂറിനിടെ 21163 ​േകാവിഡ്​ പരിശോധനകൾ നടത്തി​. ഇ​േതാടെ രാജ്യത്ത്​ ഇതുവരെ നടന്ന  പരിശോധനകളുടെ എണ്ണം 908972 ആയി​. വെള്ളിയാഴ്​ച 11​​​ പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 259 ഉം 13​ പേർ മരിച്ചതിനാൽ​ ജിദ്ദയിൽ 213 ഉം ആയി​.  കോവിഡ്​ വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 172 ആയി​.

പുതിയ രോഗികൾ:
റിയാദ്​ 719, ജിദ്ദ 459, മക്ക 254, മദീന 129, ഹുഫൂഫ്​ 102, ദമ്മാം 90, അൽഖോബാർ 81, ഖത്വീഫ്​ 76, ജുബൈൽ 66, അൽമുബറസ്​ 60, ബുറൈദ 48, ദഹ്​റാൻ 45, ത്വാഇഫ്​  31, ഖമീസ്​ മുശൈത്​ 29, അൽജഫർ 22, റാസതനൂറ 20, വാദി അൽദവാസിർ 20, ഹഫർ അൽബാത്വിൻ 19, ദറഇയ 19, യാംബു 18, തബൂക്ക്​ 17, ജീസാൻ 15, ഖുൻഫുദ 12,  അറാർ 12, ഉനൈസ 11, അൽബഷായർ 11, അബ്​ഖൈഖ്​ 11, അബഹ 10, മഹായിൽ 10, സഫ്​വ 10, അൽസഹൻ 9, അൽഖഫ്​ജി 9, അബൂ അരീഷ്​ 9, നജ്​റാൻ 9, ബിലസ്​മർ  8, അൽഖർജ്​ 8, ബേഷ്​ 7, സബ്​യ 7, റുവൈദ അൽഅർദ 7, അഹദ്​ റുഫൈദ 6, ഹാഇൽ 6, അൽഅർദ 6, അൽനമാസ്​ 5, തബാല 5, അദ്ദർബ്​ 5, അല്ലൈത്​ 5, അൽഅയൂൻ 4,  ബുഖൈരിയ 4, അൽറസ്​ 4, വാദി ബിൻ ഹഷ്​ബൽ 4, അൽഖുവയ്യ 4, ലൈല 3, വാദി അൽഫറഅ 2, മഹദ്​ അൽദഹബ്​ 2, റിയാദ്​ അൽഖബ്​റ 2, അൽഖൂസ്​ 2, മുസാഹ്​മിയ  2, ഹുത്ത ബനീ തമീം 2, അൽഹനാഖിയ 1, ഖൈബർ 1, മിദ്​നബ്​ 1, അൽഅസിയ 1, അൽമുവയ്യ 1, ദഹ്​റാൻ അൽജനൂബ്​ 1, റിജാൽ അൽമ 1, തനൂമ 1, അൽഅയ്​ദാബി 1,  അദം 1, റാബിഗ്​ 1, ഹബോണ 1, അൽഉവൈഖല 1, അൽഷഅബ 1, ബിജാദിയ 1, സുൽഫി 1, തമീർ 1, താദിഖ്​ 1, ഉംലജ്​ 1 

മരണസംഖ്യ:
മക്ക 259, ജിദ്ദ 213, മദീന 59, റിയാദ്​ 43, ദമ്മാം 22, ത്വാഇഫ്​ 7, ഹുഫൂഫ്​ 6, തബൂക്ക്​ 5, ബുറൈദ 5, അൽഖോബാർ 4, ജുബൈൽ 3, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​  മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1, ഹഫർ അൽബാത്വിൻ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscovid 19
News Summary - Saudi arabia covid cases-Gulf news
Next Story