കോവിഡ്; സൗദിയിലെ മക്ക പ്രവിശ്യയിൽ ഇന്ന് 363 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ ജിദ്ദ ഉൾകൊള്ളുന്ന മക്ക പ്രവിശ്യയിൽ ഇന്ന് 363 പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ ഇന്ന് 1,253 പുതിയ കോവിഡ് രോഗികളും 1,043 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,78,135 ആയി. 4,59,091 ആണ് ആകെ രോഗമുക്തരുടെ എണ്ണം.
13 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,716 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,328 ആണ്. ഇവരിൽ 1,472 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.01 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.
റിയാദ് പ്രവിശ്യയിൽ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 363, കിഴക്കൻ പ്രവിശ്യ 263, റിയാദ് 165, അസീർ 159, ജീസാൻ 105, മദീന 62, നജ്റാൻ 31, അൽ ഖസീം 28, തബൂക്ക് 24, അൽബാഹ 22, ഹാഇൽ 13, വടക്കൻ അതിർത്തി മേഖല 12, അൽ ജൗഫ് 6.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

