കോവിഡ്; സൗദിയിൽ ഇന്ന് 409 പുതിയ രോഗികൾ. 126 ഉം റിയാദിൽ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 409 പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 126 ഉം റിയാദ് പ്രവിശ്യയിലാണ്. 710 പേർ ഇന്ന് പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,41,610 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,27,899 ഉം ആയി. ഇന്ന് 11 പേരാണ് കോവിഡ് ബാധിച്ചവരിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,469 ആയി. നിലവിൽ 5,242 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,162 പേർ ഗുരുതരാവസ്ഥയിലാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.46 ഉം മരണനിരക്ക് 1.56 ഉം ശതമാനമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 126, മക്ക 66, കിഴക്കൻ പ്രവിശ്യ 40, ജീസാൻ 39, അൽ ഖസീം 29, അസീർ 29, മദീന 20, നജ്റാൻ 16, ഹായിൽ 13, വടക്കൻ അതിർത്തി മേഖല 10, തബൂക്ക് 9, അൽബാഹ 7, അൽ ജൗഫ് 5. ഇതുവരെ രാജ്യത്ത് 3,34,81,710 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

