Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 606 പേർക്ക് കൂടി കോവിഡ്

text_fields
bookmark_border
രോഗമുക്തി 367, മരണം 2, ചികിത്സയിലുള്ളവർ 6,566, ഗുരുതരാവസ്ഥയിലുള്ളവർ 150
സൗദിയിൽ 606 പേർക്ക് കൂടി കോവിഡ്
cancel
Listen to this Article

ജിദ്ദ: സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 607 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ 367 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 803,76 ഉം രോഗമുക്തരുടെ എണ്ണം 787,966 ഉം ആയി. രണ്ടു പേർ മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണം 9,232 ആയി. നിലവിൽ 6,566 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 150 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.03 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 184, ജിദ്ദ 100, ദമ്മാം 73, മക്ക 40, മദീന 35, അബ്ഹ 19, ബുറൈദ 12, ഹുഫൂഫ് 12, ത്വാഇഫ് 8, അൽഖർജ് 8, ഉനൈസ 7, ദഹ്റാൻ 7, ഖമീസ് മുശൈത്ത് 6, അൽറസ് 6, ഹാഇൽ 5, ജീസാൻ 5, ഖോബാർ 4, അൽബാഹ 3, നജ്റാൻ 3, യാംബു 3, ഖത്വീഫ് 3, ബ്ലല്ലസ്മർ 3, തബൂക്ക് 2, ദവാദ്മി 2, സാറാത് ഉബൈദ 2, ജുബൈൽ 2, ബിജാദിയ 2, താദിഖ് 2, ഹുത്ത ബനീ തമീം 2, സാംത 2, അൽഉല 2, ഹഫർ 2, നാരിയ 2, ഖഫ്ജി 2, വാദി ദവാസിർ 2

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia Covid 19 update 2022 July 17
Next Story