സൗദിയിൽ 298 പേർക്ക് കോവിഡിൽനിന്ന് മുക്തി
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 183 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 298 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ കോവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,217 ഉം രോഗമുക്തരുടെ എണ്ണം 797,745 ഉം ആയി. രാജ്യത്തെ ആകെ മരണം 9,261 ആയി.
നിലവിൽ 4,211 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 106 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.33 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 51, ജിദ്ദ 30, ദമ്മാം 13, തബൂക്ക് 6, മദീന 6, മക്ക 6, ത്വാഇഫ് 6, ജീസാൻ 6, ബുറൈദ 4, അൽബാഹ 4, ദഹ്റാൻ 4, ഹാഇൽ 3, അബ്ഹ 3, നജ്റാൻ 3, ഖോബാർ 3, ഹുഫൂഫ് 3, ബൽജുറൈഷി 3

