Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് മരണമില്ലാത്ത ദിനം

text_fields
bookmark_border
പുതിയ രോഗികൾ: 503, രോഗമുക്തി: 907, മരണം: 0, ചികിത്സയിലുള്ളവർ: 7,974, ഗുരുതരാവസ്ഥയിലുള്ളവർ: 154
കോവിഡ്; സൗദിയിൽ ഇന്ന് മരണമില്ലാത്ത ദിനം
cancel
Listen to this Article

ജിദ്ദ: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുതായി 503 കോവിഡ് രോഗികളും 907 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,96,771 ഉം രോഗമുക്തരുടെ എണ്ണം 7,79,586 ഉം ആയി. രാജ്യത്തെ ആകെ മരണം 9,211 ആണ്. നിലവിൽ 7,974 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 154 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 184, ജിദ്ദ 70, ദമ്മാം 56, മദീന 22, മക്ക 22, ഹുഫൂഫ് 17, ദഹ്റാൻ 16, അബഹ 15

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi arabia covid 19 update
Next Story