കോവിഡ്: സൗദിയിൽ ഇന്ന് 1,000 പിന്നിട്ട് പുതിയ രോഗികളും രോഗമുക്തിയും
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളും രോഗമുക്തിയും 1,000 പിന്നിട്ടു. പുതുതായി 1,232 കോവിഡ് രോഗികളും 1,152 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,86,069 ഉം രോഗമുക്തരുടെ എണ്ണം 7,67,042 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,189 ആയി.
നിലവിൽ 9,838 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.58 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 475, ജിദ്ദ 152, ദമ്മാം 119, ഹുഫൂഫ് 49, മക്ക 36, മദീന 31, ദഹ്റാൻ 30, അൽഖോബാർ 24, ത്വാഇഫ് 21, അബഹ 20, അൽഖർജ് 15, ജിസാൻ 13, ജുബൈൽ 12, ബുറൈദ 11, ഖതീഫ് 11, തബൂക്ക് 10

