Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് കണക്കുകളിൽ ശുഭസൂചന തുടരുന്നു; ഇന്ന് രോഗം ബാധിച്ചവർ 681 മാത്രം

text_fields
bookmark_border
രോഗമുക്തി: 1,447, ആകെ കേസ്: 5,37,374, ആകെ രോഗമുക്തി: 5,20,358, ഇന്നത്തെ മരണം: 10, ആകെ മരണം: 8,388, ചികിത്സയിൽ: 8,628, ഗുരുതരാവസ്ഥയിൽ: 1,367
സൗദിയിൽ കോവിഡ് കണക്കുകളിൽ ശുഭസൂചന തുടരുന്നു; ഇന്ന് രോഗം ബാധിച്ചവർ 681 മാത്രം
cancel

ജിദ്ദ: സൗദിയിൽ കോവിഡ് കണക്കുകളിൽ ശുഭസൂചന തുടരുന്നു. ഇന്ന് 681 പേർക്ക് രോഗം ബാധിച്ചപ്പോൾ 1,447 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,37,374 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,20,358 ഉം ആയി. 10 രോഗികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,388 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 8,628 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,367 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.83 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 148, മക്ക 119, കിഴക്കൻ പ്രവിശ്യ 92, ജീസാൻ 66, അസീർ 58, അൽ ഖസീം 51, മദീന 41, നജ്റാൻ 32, ഹായിൽ 22, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 14, അൽ ജൗഫ് 12, അൽബാഹ 11. ഇതുവരെ രാജ്യത്ത് 3,12,73,961 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid 19 news updates
Next Story