Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് 954 പുതിയ രോഗികളും 1014 രോഗമുക്തിയും

text_fields
bookmark_border
ആകെ കേസ്: 5,31,935, ആകെ രോഗമുക്തി: 5,13,387, ഇന്നത്തെ മരണം: 14, ആകെ മരണം: 8,311, ചികിത്സയിൽ: 10,237, ഗുരുതരാവസ്ഥയിൽ: 1,404.
കോവിഡ്; സൗദിയിൽ ഇന്ന് 954 പുതിയ രോഗികളും 1014 രോഗമുക്തിയും
cancel

ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദിയിൽ 954 പുതിയ രോഗികളും 1014 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,31,935 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,13,387 ഉം ആയി. 14 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,311 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 10,237 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,404 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 182, റിയാദ് 164, കിഴക്കൻ പ്രവിശ്യ 152, അസീർ 102, ജീസാൻ 98, അൽ ഖസീം 68, മദീന 66, ഹായിൽ 32, നജ്റാൻ 28, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 16, അൽബാഹ 16, അൽ ജൗഫ് 10. ഇതുവരെ രാജ്യത്ത് 2,90,88,931 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid 19 news updates
Next Story