Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ പുതിയ രോഗികളും രോഗമുക്തരും ഒപ്പത്തിനൊപ്പമായി തുടരുന്നു

text_fields
bookmark_border
പുതിയ രോഗികൾ: 1,146, രോഗമുക്തി: 1,086, ആകെ കേസ്: 5,25,730, ആകെ രോഗമുക്തി: 5,06,089, ഇന്നത്തെ മരണം: 11, ആകെ മരണം: 8,237, ചികിത്സയിൽ: 11,404, ഗുരുതരാവസ്ഥയിൽ: 1,377.
saudi covid norms
cancel

ജിദ്ദ: സൗദിയിൽ കുറച്ചു ദിവസങ്ങളായി പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണം ഒപ്പത്തിനൊപ്പമായി തുടരുന്നു. ഇന്ന് 1,146 പുതിയ രോഗികളും 1,086 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാ ജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,25,730 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,06,089 ഉം ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,237 ആയി. കോവിഡ് ബാധിച്ചവരിൽ നിലവിൽ 11,404 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,377 പേർ ഗുരുതരാവസ്ഥയിലാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.26 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 243, കിഴക്കൻ പ്രവിശ്യ 209, മക്ക 196, അസീർ 84, ജീസാൻ 79, അൽ ഖസീം 68, മദീന 64, ഹായിൽ 56, നജ്റാൻ 53, അൽബാഹ 34, വടക്കൻ അതിർത്തി മേഖല 33, തബൂക്ക് 19, അൽ ജൗഫ് 8. ഇതുവരെ രാജ്യത്ത് 2,66,25,085 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid 19 news updates
Next Story