Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളിൽ വൻ വർധനവ്

text_fields
bookmark_border
പുതിയ രോഗികൾ: 1,567, രോഗമുക്തി: 1,032, ആകെ കേസ്: 4,86,106, ആകെ രോഗമുക്തി: 4,66,578, മരണം: 15, ആകെ മരണം: 7,804, ചികിത്സയിൽ: 11,724, ഗുരുതരാവസ്ഥയിൽ: 1,406.
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. റിയാദിലും ജിദ്ദയിലുമാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ വർധിച്ചത്. റിയാദ് നഗരത്തിൽ മാത്രം 288 ഉം ജിദ്ദ നഗരത്തിൽ 139 ഉം പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്താകെ ഇന്ന് 1,567 പുതിയ കോവിഡ് രോഗികളും 1,032 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,86,106, ഉം ആകെ രോഗമുക്തരുടെ എണ്ണം 4,66,578 ഉം ആയി. 15 മരണങ്ങൾ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,804 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,724 ആണ്. ഇവരിൽ 1,406 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.98 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 403, റിയാദ് 328, കിഴക്കൻ പ്രവിശ്യ 326, അസീർ 173, ജീസാൻ 94, മദീന 73, അൽ ഖസീം 51, നജ്റാൻ 42, അൽബാഹ 19, തബൂക്ക് 19, ഹാഇൽ 19, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 7.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi arabia covid 19 news updates
Next Story