Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നേരിയ ആശ്വാസം,...

സൗദിയിൽ നേരിയ ആശ്വാസം, രോഗികളുടെ എണ്ണം കുറയുന്നു​

text_fields
bookmark_border
സൗദിയിൽ നേരിയ ആശ്വാസം, രോഗികളുടെ എണ്ണം കുറയുന്നു​
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് നിലയിൽ നേരിയ ആശ്വാസം വീണ്ടും കണ്ടുതുടങ്ങി. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം മുകളിലായി. ശനിയാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 337 പേർക്ക്​​ പുതുതായി രോഗ​ ബാധ സ്ഥിരീകരിച്ചപ്പോൾ 356 പേർ രോഗമുക്തി നേടി​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാല്​​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372410 ആയി. ഇതിൽ 363303 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6428 ആയി.

2679 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 456 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക്​ 1.7 ശതമാനമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 161, കിഴക്കൻ പ്രവിശ്യ 72, മക്ക 46, അൽഖസീം 11, ഹാഇൽ 10, അൽജൗഫ്​ 7, വടക്കൻ അതിർത്തി മേഖല 7, മദീന 5, അസീർ 5, ജീസാൻ 4, നജ്​റാൻ 4, അൽബാഹ 3, തബൂക്ക്​ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi arabia
Next Story