Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബുധനാഴ്​ച 445...

സൗദിയിൽ ബുധനാഴ്​ച 445 ​പേർ കോവിഡ്​ മുക്തരായി

text_fields
bookmark_border
സൗദിയിൽ ബുധനാഴ്​ച 445 ​പേർ കോവിഡ്​ മുക്തരായി
cancel

റിയാദ്​: സൗദി അറേബ്യയിൽ ബുധനാഴ്​ച 445 പേർ കോവിഡ്​ മുക്തരായി. 405 പേർക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. 18 പേർ രാജ്യത്തെ വിവിധഭാഗങ്ങളിലായി മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 343,375 പോസിറ്റീവ്​ കേസുകളിൽ 329,715 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായിതുടരുന്നു. ആകെ മരണസംഖ്യ 5235 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു.

രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8423 പേരാണ്​. അതിൽ 804 പേരുടെ നില ഗുരുതരമാണ്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 92. മക്ക​ 44, റിയാദ്​​​ 34, ഖമീസ്​ മുശൈത്ത്​​ 18, മുബറസ്​​14, ദഹ്​റാൻ​​​ 14, ദമ്മാം​​ 13, ഹുഫൂഫ്​ 12, അൽഅയ്​സ്​ 9, നജ്​റാൻ​ 9, ഹാഇൽ​ 8, വാദി ദവാസിർ 8, ബല്ലസ്​മർ 7, ജിദ്ദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi arabia
Next Story