Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ബാധിച്ചുള്ള മരണസംഖ്യ 5000 കടന്നു
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണം 5,000 കടന്നു. ശനിയാഴ്​ച 22 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5018 ആയി. ഒന്നര ശതമാനമാണ്​ രാജ്യത്തെ മരണനിരക്ക്​. 405 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 455 പേർ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 338,944 പോസിറ്റീവ്​ കേസുകളിൽ 324,737 പേർ രോഗമുക്തി നേടി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 9189 പേരാണ്​. അതിൽ 842 പേരുടെ നില ഗുരുതരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.9 ശതമാനമായി. റിയാദ്​ 2, ജിദ്ദ 3, മക്ക 3, ഹുഫൂഫ്​ 1, ത്വാഇഫ്​ 1, ഹാഇൽ 1, ബുറൈദ 2, അബഹ 2, ഹഫർ അൽബാത്വിൻ 2, ജീസാൻ 2, മഹായിൽ 44, അബൂ അരീഷ്​ 1, ഖുറയാത്ത്​ 1 എന്നിവിടങ്ങളിലാണ് ശനിയാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 40. മക്ക 36, റിയാദ്​ 32, യാംബു​​ 24, ഹുഫൂഫ്​​ 23, ഹാഇൽ​ 17, അബഹ​ 16, ജീസാൻ​​ 16, ഖമീസ്​ മുശൈത്ത്​ 15, മുബറസ്​​ 13, ദമ്മാം 10, ജുബൈൽ 9, നജ്​റാൻ​ 9, വാദി ദവാസിർ 9 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ശനിയാഴ്​ച 46,189 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,976,541 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1104, ജിദ്ദ 992, മക്ക 775, ഹുഫൂഫ്​ 263, ത്വാഇഫ്​ 211, ദമ്മാം 140, മദീന 134, അബഹ 131, ജീസാൻ 123, ബുറൈദ 110, മുബറസ്​ 78, ഹാഇൽ 77, ഹഫർ അൽബാത്വിൻ 77, തബൂക്ക്​ 73, അറാർ 64, സബ്​യ 47, മഹായിൽ 44, അൽബാഹ 41, അബൂ അരീഷ്​ 38, ഖത്വീഫ് 34, ഖമീസ്​ മുശൈത്ത്​​ 30, നജ്​റാൻ 30, അൽറസ്​ 29, സകാക 27, ബീഷ​ 27, ബെയ്​ഷ്​ 26, വാദി ദവാസിർ 23, ഖർജ്​ 20, സാംത 19, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, റഫ്​ഹ 9, അൽനമാസ്​ 8, അഹദ്​ മസറ 8, അൽഅർദ 7, ജുബൈൽ 7, അഹദ്​ റുഫൈദ 7, ഹുറൈംല 6, ദർബ്​ 6, അൽ-ജഫർ 5, ദമദ്​ 5, ഖുറയാത്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia covidCOVID GULF
Next Story