സൗദിയിൽ കോവിഡ് മൂലം ഇന്ന് 17 മരണം
text_fieldsറിയാദ്: കോവിഡ് ബാധിച്ച് 17 പേർ ഇന്ന് സൗദി അറേബ്യയിൽ മരിച്ചു. 395 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 417 പേർ കോവിഡ് മുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 344,552 പോസിറ്റീവ് കേസുകളിൽ 330,995 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5281 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8276 പേരാണ്. അതിൽ 788 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 85. യാംബു 42, റിയാദ് 37, മക്ക 32, ഹുഫൂഫ് 19, ജിദ്ദ 14, മുബറസ് 13, ഖമീസ് മുശൈത്ത് 9, ഹാഇൽ 9, ദമ്മാം 8, ബുറൈദ 7, ത്വാഇഫ് 7, ബല്ലസ്മർ 7, ജീസാൻ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

