കോവിഡ്; സൗദിയിൽ ഇന്ന് 132 പുതിയ രോഗികളും 104 രോഗമുക്തരും
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 132 കോവിഡ് രോഗികളും 104 രോഗമുക്തരും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,14,597 ഉം രോഗമുക്തരുടെ എണ്ണം 8,01,744 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,317 ആയി. നിലവിൽ 3,536 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 45 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, ജിദ്ദ 18, മദീന, ദമ്മാം, അൽബഹ 8 വീതം, ത്വാഇഫ് 5, തബൂക്ക്, മക്ക 4 വീതം, ജിസാൻ, ബുറൈദ 3 വീതം, നജ്റാൻ, അൽഖോബാർ, യാംബു, ദഹ്റാൻ, അൽഖർജ് 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 16.

