Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണനിരക്ക്​ വളരെ കുറവ്​: ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ചുള്ള മരണനിരക്ക്​ വളരെ കുറവ്​: ആരോഗ്യമന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ
cancel
camera_alt???? ?????????????? ???. ??????? ??????

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച മരണനിരക്ക്​ വളരെ കുറവാണെന്ന്​ സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ പറഞ്ഞു. ആഗോള മരണ നിരക്ക്​ ഏഴ്​  ശതമാനമാണ്​. എന്നാൽ സൗദിയിലേത്​​ 0.7 ശതമാന​ത്തേക്കാൾ കുറവാണ്​. കഴിഞ്ഞ രണ്ടാഴ്​ചയിൽ രോഗബാധിതരുടെ എണ്ണം ദിവസം ആയിരമായി ഉയർന്നത്​  കണ്ടിട്ടുണ്ടാകും. അത്​ രാജ്യത്തെ എല്ലാ മേഖലയിലും ഫീൽഡ്​ തലത്തിൽ നടത്തുന്ന ആരോഗ്യ പരിശോധനയുടെ ഫലമായാണ്​.

സൗദിയിൽ മരണസംഖ്യ കുറഞ്ഞതിൽ  ദൈവത്തെ സ്​തുതിക്കാം. സൗദിയിലേക്കാൾ പത്തിരട്ടിയിലധികം വരും ലോകത്തെ ശരാശരി മരണ സംഖ്യ. ഇതിന്​ രണ്ട്​ പ്രധാന കാരണങ്ങളാണുള്ളത്​. പുതിയ ചികിത്സ  രീതികളെ എല്ലാം അടിസ്​ഥാനമാക്കി ചികിത്സാ​ പ്രോ​േട്ടാകോൾ അപ്​ഡേറ്റ്​ ചെയ്യാൻ വിദഗ്​ധ സംഘത്തെ ആരോഗ്യ മന്ത്രാലയം രൂപപ്പെടുത്തി എന്നതാണ്​ ഒന്നാമത്തെ കാരണം​.

ദിവസവും അവർ യോഗം ചേർന്ന്​ സ്ഥിതിഗതികൾ സൂഷ്​മമായി അവലോകനം ചെയ്യുന്നു. രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ പരിശോധനയും സജീവമായ  ആരോഗ്യ സർവേകളുമാണ് രണ്ടാമത്തെ കാരണം. രോഗം വ്യാപിച്ച്​ കാര്യങ്ങൾ വഷളാകുന്നതിന്​ മുമ്പ്​ രോഗിയെ പിന്തുടർന്ന്​ ആവശ്യമായ അടിയന്തിര ചികിത്സാ  സേവനങ്ങൾ നൽകുന്നു. പെ​െട്ടന്ന്​ ചികിത്സ ലഭ്യമാക്കാനും വേഗത്തിൽ രോഗമുക്​തി നേടാനും ഇതിലൂടെയെല്ലാം ​സാധിച്ചിട്ടുണ്ട്​. മഹാമാരിയുടെ തുടക്കത്തിൽ തീവ്ര  പരിചരണ വിഭാഗത്തിൽ ആയിരക്കണക്കിന്​ കിടക്കകളും ആവശ്യമായ കൃത്രിമശ്വാസ ഉപകരണങ്ങളും ഒരുക്കിയിരുന്നു. മുൻകരുതൽ നടപടികൾ കർശനമാക്കിയതോടെ  ഉപകരണങ്ങളും സംവിധാനങ്ങളും അധികവും ഉപയോഗപ്പെടു​ത്തേണ്ടി വന്നില്ല. എങ്കിലും അപകടാവസ്​ഥ ഇപ്പോഴും നിലനിൽക്കുന്നുവെന്നത്​​ എന്നത്​ വിസ്​ മരിക്കാനാവുന്നില്ല. അക്കാര്യം ആവർത്തിച്ചു തന്നെ പറയുന്നു.

മുൻകരുതൽ നടപടികൾ പാലിച്ച്​ മഹാമാരിയെ തടുക്കാൻ എല്ലാവരുടെയും സഹകരണം വളരെ ആവശ്യമാണ്​.  കോവിഡ്​ പ്ര​തിരോധത്തിൽ എല്ലാവരും ആരോഗ്യമന്ത്രാലത്തി​​െൻറ പങ്കാളികളാണ്​. ഇൗ വൈറസ്​ ഏറ്റവും കൂടുതൽ അപകടമായ അവസ്ഥയുണ്ടാക്കുന്നത്​ 65ന്​ മുകളിൽ  പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമുള്ളവർക്കും ശ്വാസകോശ പ്രശ്​നങ്ങളുള്ളവർക്കുമാണ്​. സൗദിയിലെ ജനങ്ങൾ മനുഷ്യ​​െൻറ ആരോഗ്യത്തിന്​ പ്രഥമ സ്​ഥാനം നൽകുന്ന ഭരണകൂടത്തിന്​ കീഴിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു​. ആരോഗ്യമേഖലക്ക്​ നൽകിവരുന്ന പരിധിയില്ലാത്ത പിന്തുണക്ക്​ സൽമാൻ രാജാവിനും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തി ദൈനംദിനം നിരന്തരം കാര്യങ്ങൾ അന്വേഷിക്കുകയും ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്യുന്ന കിരീടാവകാശിക്കും ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaudi news
News Summary - Saudi Arabia Covid 19-Kerala News
Next Story