Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചായി: രോഗികളിൽ സ്വദേശി ദമ്പതികളും

text_fields
bookmark_border
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചായി: രോഗികളിൽ സ്വദേശി ദമ്പതികളും
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നുപേരെ കൂടി രോഗം ബാധിച്ച വിവരം വ്യാഴാഴ്ച ഉച് ചക്ക് ശേഷമാണ് സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. അതിൽ രണ്ടുപേർ ദമ്പതികളാണ്. ബുധനാഴ്ച വരെ രണ്ടുപേരിലാണ് ര ോഗം സ്ഥിരീകരിച്ചിരുന്നത്. രോഗം ബാധിച്ചതായി കണ്ടെത്തിയ അഞ്ചുപേരും സൗദി പൗരന്മാരാണ്.

ഇറാനിൽ നിന്ന് ബഹ്റൈ ൻ വഴി തിരികെയെത്തിയവരാണ് ഇതിൽ മൂന്നുപേർ. ഇറാനിൽ നിന്ന് തന്നെ കുവൈത്ത് വഴി വന്നയാളുടേതാണ് നാലാമത് സ്ഥിരീകരിച്ചത്. അയാളിൽ നിന്ന് ഭാര്യയിലേക്ക് പകർന്നതാണെന്നും ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായെന്നും ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

ആദ്യത്തെയാളുടെ രോഗം സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. രണ്ടാമത്തെയാളുടേത് ബുധനാഴ്ച വൈകീട്ടും സ്ഥിരീകരിച്ചു. ബാക്കി മൂന്നുപേരുടേതും വ്യാഴാഴ്ചയും. എല്ലാവരുടെയും സാമ്പിളുകളെടുത്ത് പരിശോധിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇറാനിൽ പോയി ബഹ്റൈൻ വഴി മടങ്ങിയെത്തിയവർ മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്തവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ തങ്ങൾ ഇറാനിൽ പോയ കാര്യം മറച്ചുവെച്ചാണ് സൗദി അതിർത്തി കടന്ന് മടങ്ങിയെത്തിയത്. എന്നാൽ പിന്നീട് സംശയം തോന്നി ഇവരുടെ സാമ്പിളുകൾ പരിേശാധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.

കിഴക്കൻ പ്രവിശ്യയിൽ ഖത്വീഫിൽ നിന്നുള്ളയാളാണ് ആദ്യത്തെയാൾ. പിന്നീട് ഇയാളുടെ ബന്ധുക്കളായ 70 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. അതിൽ 51പേരുടെ ഫലം പുറത്തുവന്നത് നെഗറ്റീവായിരുന്നു. ബാക്കിയുള്ളവരുടെ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ ബുധനാഴ്ച പറഞ്ഞിരുന്നു. ആദ്യത്തെ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronavirusCovid 19
News Summary - Saudi arabia Covid-19-Gulf news
Next Story