Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്​​​ 

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്​​​ 
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷത്തിനടുത്തെത്തി. വെള്ളിയാഴ്​ച 2307 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ  കോവിഡ്​ ബാധിതരുടെ എണ്ണം 49176 ആയി. അതെസമയം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്​.

2818 പേർക്കാണ്​ പുതുതായി രോഗമുക്തിയുണ്ടായത്​. ഇതോടെ വൈറസ്​ വിമുക്തരായ ആളുകളുടെ ആകെ എണ്ണം 21869 ആണ്​. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ  എണ്ണവുമായി താരതമ്യം ചെയ്യു​േമ്പാൾ രോഗമുക്തിയുടെ കാര്യത്തിൽ ആശ്വാസത്തിന്​ വകയുണ്ട്​. ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കുറവാണുണ്ടായിരിക്കുന്നത്​.  

വ്യാഴാഴ്​ച വരെ 27535 രോഗികളാണ്​ ആശുപത്രികളിലുണ്ടായിരുന്നത്​. എന്നാൽ വെള്ളിയാഴ്​ച ആയപ്പോൾ അത്​ 27015 ആയി കുറഞ്ഞു. എന്നാൽ വെള്ളിയാഴ്​ചയും  കോവിഡി​​െൻറ കണക്കിൽ ഒമ്പത്​ പേർ മരണത്തിന്​ കീഴടങ്ങി. മക്ക (4), ജിദ്ദ (3), റിയാദ് (1)​, ദമ്മാം (1) എന്നിവിടങ്ങളിലായി ഒരു സ്വദേശിയും എട്ട്​ വിദേശരാജ്യക്കാരുമാണ്​  മരിച്ചത്​. വിവിധ രോഗങ്ങൾ കൂടി ബാധിച്ചിട്ടുള്ള ഇവർ 43നും 70നും ഇടയിൽ പ്രായമുള്ളവരാണ്​. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 292 ആയി.  ചികിത്സയിലുള്ളവരിൽ 167 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. സൗദി പൗരന്മാരുടെ ഇടയിലാണ്​ ഇപ്പോൾ രോഗവ്യാപനം ശക്തിപ്പെട്ടിരിക്കുന്നത്​.  

പുതിയ രോഗികളിൽ 41 ശതമാനമായി തുടരുകയാണ്​ സൗദി പൗരന്മാരുടെ എണ്ണം. ബാക്കി 59 ശതമാനം സൗദിയൊഴികെ വിവിധ രാജ്യക്കാരാണ്​. അതുപോലെ സ്​ ത്രീകൾക്കും കുട്ടികൾക്കുമിടയിലും രോഗവ്യാപനം കൂടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പുതിയ രോഗികളിൽ 25 ശതമാനമാണ്​ സ്​ത്രീകളുടെ സാന്നിദ്ധ്യം. 10 ശതമാനം കുട്ടികളാണ്​.

യുവാക്കൾ മൂന്ന്​ ശതമാനവും മുതിർന്നവർ ബാക്കി 87 ശതമാനവുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 513,587 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​  സർവേ 27ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു  വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 124 ഉം മൂന്നുപേർ മരിച്ച്​ ജിദ്ദയിൽ 87 ഉം ആയി മരണസംഖ്യ.  കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 131 ആയി.

പുതിയ രോഗികൾ: ജിദ്ദ 444, മക്ക 443, റിയാദ്​ 419, മദീന 152, ദമ്മാം 148, ഹുഫൂഫ്​ 128, ദറഇയ 66, തബൂക്ക്​ 62, ജുബൈൽ 56, ത്വാഇഫ്​ 41, ദഹ്​റാൻ 40, യാംബു 40, ബുറൈദ 33,  അൽഖോബാർ 30, അബ്​ഖൈഖ്​ 25, ബേയ്​ഷ്​ 25, ഖമീസ്​ മുശൈത്​ 18, ഖത്വീഫ്​ 13, ഉംലജ്​ 11, അൽസെഹൻ 10, അൽഖർജ്​ 10, ഹാസം അൽജലാമീദ്​ 8, മഹദ്​ അൽദഹബ്​  6, ഹാഇൽ 6, മഹായിൽ 5, റാസതനൂറ 5, മുസൈലിഫ്​ 5, മജ്​മഅ 4, ബുഖൈരിയ 3, ദൂമത്​ അൽജൻഡൽ 3, മൻഫാ അൽഹദീദ 3, അൽമജാരിദ 2, ഖുറയാത്​ അൽഉൗല 2,  സഫ്​വ 2, ഉനൈസ 2, സബ്​യ 2, ഹഫർ അൽബാത്വിൻ 2, അറാർ 2, റഫ്​ഹ 2, അബറ 1, നാരിയ 1, സൽവ 1, മിദ്​നബ്​ 1, റിയാദ്​ അൽഖബ്​റ 1, ഖൈബർ 1, അൽഖുറുമ 1,  അൽഖറഇ 1, അൽഗാര 1, ബൽജുറഷി 1, തൈമ 1, ദേബ 1, അൽവജ്​ഹ്​ 1, തുറൈബാൻ 1, സകാക 1, അൽഖുറയാത്​ 1, ഹുത്ത ബനീ തമീം 1, അൽദിലം 1, വാദി ദവാസിർ  1, മുസാഹ്​മിയ 1, അൽറയാൻ 1, സുലൈയിൽ 1, വീത്​ലാൻ 1, മറാത്​ 1 

മരണസംഖ്യ: മക്ക 124, ജിദ്ദ 87, മദീന 39, റിയാദ്​ 17, ദമ്മാം 5, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacoronagulf newsmalayalam newscovid 19
News Summary - Saudi Arabia Covid 19 Cases Crosses 50,000 -Gulf news
Next Story