Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ് രോഗികളുടെ...

കോവിഡ് രോഗികളുടെ എണ്ണം സൗദിയിൽ വീണ്ടും ഉയരുന്നു​​​ 

text_fields
bookmark_border
കോവിഡ് രോഗികളുടെ എണ്ണം സൗദിയിൽ വീണ്ടും ഉയരുന്നു​​​ 
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവുണ്ടായി. ലോക്​ ഡൗണിൽ അയവുണ്ടായതിനെ തുടർന്ന്​ ആളുകൾ കൂടുതലായി പുറത്തിറങ്ങിയതാണ്​ രോഗവ്യാപനത്തിന്​ ഒരു ഇടവേളയ്​ക്ക്​ ശേഷം വീണ്ടും ശക്തി കൂടാൻ കാരണമെന്ന്​ കരുതുന്നു. റമദാൻ 29 വരെ മാത്രമേ പകലുള്ള കർഫ്യൂ ഇളവുള്ളൂ. പെരുന്നാൾ മുതൽ അഞ്ച്​ ദിവസം വീണ്ടും കർശന നിരോധനാജ്ഞയുമായി രാജ്യം അടച്ചുപൂട്ടി ഇരിക്കുന്നതോടെ ഇതിന്​ ശമനമാകുമെന്നാണ്​ കരുതുന്നത്​.

ശനിയാഴ്​ച 2804 പേരിലാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു 51980ലെത്തി. ഇതിനൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർധനവുണ്ടാകുന്നുണ്ട്​​. 1797 പേർക്കാണ്​ പുതുതായി രോഗമുക്തിയുണ്ടായത്​. ഇതോടെ വൈറസ്​ വിമുക്തരായ ആളുകളുടെ ആകെ എണ്ണം 23666 ആയി​.

രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28048 ആണ്​. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്​.  ശനിയാഴ്​ച 10 പേർ കൂടി മരിച്ചു. എല്ലാവരും വിദേശികളാണ്​. ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാരെന്ന്​ വ്യക്തമാക്കിയിട്ടില്ല. മക്ക (3), ജിദ്ദ (5), മദീന (1)​, റഫ്​ഹ (1)  എന്നിവിടങ്ങളിലാണ്​ മരണം സംഭവിച്ചത്​. ചെറുപട്ടണമായ റഫ്​ഹയിൽ കോവിഡ്​ ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്​. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ​.  ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 302 ആയി. സ്​ത്രീകളിലെയും കുട്ടികളിലേയും രോഗബാധയുടെ തോതുയർന്നിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ.  മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

പുതിയ രോഗികളിൽ 26 ശതമാനം സ്​ത്രീകളും ഒമ്പത്​ ശതമാനം കുട്ടികളുമാണ്​. യുവാക്കളായി നാല്​  ശതമാനമാണ്​ പുതിയ രോഗികളുടെ എണ്ണം. രോഗികളിലെ സൗദി, വിദേശി അനുപാതം 34​:66 എന്നതാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 18285 കോവിഡ്​ ടെസ്​റ്റുകളാണ്​  നടത്തിയത്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 570360 ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​  സർവേ 28ാം ദിവസത്തിലേക്ക്​ കടന്നു.

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു  വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. മൂന്നുപേർ കൂടി മരിച്ചതോടെ മക്കയിൽ 127 ഉം അഞ്ചുപേർ മരിച്ച്​ ജിദ്ദയിൽ 92 ഉം ഒരാൾ കൂടി മരിച്ച്​  മദീനയിൽ 40ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 134 ആയി. പുതിയ രോഗികളുടെ എണ്ണത്തിൽ ഞെട്ടിപ്പിക്കുന്ന  വർധനയാണ്​ ശനിയാഴ്​ച റിയാദിലുണ്ടായത്​. ഒറ്റ ദിവസം രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം 839 ആണ്​. രാജ്യത്തെ തന്നെ ഏറ്റവും വലിയ കണക്കാണിത്​.

പുതിയ രോഗികൾ: റിയാദ്​ 839, ജിദ്ദ 450, മക്ക 366, മദീന 290, ദമ്മാം 180, ദറഇയ 89, ഖത്വീഫ്​ 80, അൽഖോബാർ 78, ജുബൈൽ 75, ത്വാഇഫ്​ 57, യാംബു 50, ഹുഫൂഫ്​ 49, തബൂക്ക്​ 38,  ബുറൈദ 24, ഹഫർ അൽബാത്വിൻ 20, വാദി ദവാസിർ 19, ദഹ്​റാൻ 15, അബ്​ഖൈഖ്​ 13, നാരിയ 9, ഹാഇൽ 8, അൽഖർജ്​ 7, അൽഖഫ്​ജി 6, സഫ്​വ 5, ശഖ്​റ 5, മിദ്​നബ്​ 5,  ഖുലൈസ്​ 5, അൽഖുറുമ 4, അൽമജ്​മഅ 4, റാസതനൂറ 3, മൻഫാ അൽഹദീദ 3, ജദീദ അറാർ 3, താദിഖ്​ 3, ഖുഖൈരിയ 2, വാദി അൽഫറഅ 2, അൽഖറഇ 2, അലൈത്​ 2,  അൽഗാര 2, ഹുത്ത ബനീ തമീം 2, സുലൈയിൽ 2, സകാക 1, അൽമബ്​റസ്​ 1, അൽജഫർ 1, ഖമീസ്​ മുശൈത്​ 1, ഉനൈസ 1, അൽബദാഇ 1, അൽറസ്​ 1, ഉഖ്​ലത്​ സുഖൈർ  1, ബീഷ 1, സബ്​ത്​ അൽഅലായ 1, ഉംലജ്​ 1, ഹഖ്​ൽ 1, ദേബ 1, അൽ വജ്​ഹ്​ 1, അൽഖൂസ്​ 1, അറാർ 1, ഹാസം അൽജലാമീദ്​ 1, അൽദിലം 1, ലൈല 1, ദുർമ 1, സുൽഫി 1,  അൽഖുവയ്യ 1, റൂമ 1, അൽഖുറയാത്​ 1 

മരണസംഖ്യ: മക്ക 127, ജിദ്ദ 92, മദീന 40, റിയാദ്​ 17, ദമ്മാം 5, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscovid 19
News Summary - Saudi Arabia Covid 10 Cases Raises -Gulf news
Next Story