Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഒറ്റ ദിവസം 355...

സൗദിയിൽ ഒറ്റ ദിവസം 355 രോഗികൾ, മരണം മൂന്ന്

text_fields
bookmark_border
സൗദിയിൽ ഒറ്റ ദിവസം 355 രോഗികൾ, മരണം മൂന്ന്
cancel

റിയാദ്​: സൗദി അറേബ്യയിൽ ഒറ്റദിവസം കൊണ്ട്​ 355 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. രാജ്യത്ത്​ രോഗം സ് ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതൽ പുതിയ രോഗികളുടെ രജിസ്​ട്രേഷൻ നടന്ന ദിവസമാണ്​ വ്യാഴാഴ്​ച. പുതുതായി മൂന്ന്​ മര ണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ആകെ മരണ സംഖ്യ 44 ആയി.

വൈറസ്​ ബാധിതരുടെ എണ്ണം 3287 ആയി ഉയരുകയും ചെയ്​തു. ഇതിൽ 45 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. 35 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. രോഗമുക്തരുടെ എണ്ണം 666 ആയി. പുതിയ മരണങ്ങളിൽ ഒാരോന്ന്​ വീതം മക്കയിലും ഹുഫൂഫിലും ജുബൈയിലുമാണ്​ രജിസ്​റ്റർ ചെയ്​തത്​. ​

പുതിയ രോഗികളിൽ 89 പേർ മദീനയിലാണ്​. റിയാദിൽ 83, മക്കയിൽ 78, ജിദ്ദയിൽ 45, തബൂക്കിൽ 26, ഖത്വീഫിൽ 10, യാംബുവിൽ നാല്​, ത്വാഇ-ഫിൽ നാല്​, ദറഇയയിൽ നാല്​, ഹുഫൂഫിലും ഉനൈസയിലും അൽഖർജിലും രണ്ട്​ വീതവും ഖമീസ്​ മുശൈത്ത്​, അഹദ്​ റഫീദ, ബീഷ, അൽബാഹ, റിയാദ്​ അൽഖബ്​റ, നജ്​റാൻ എന്നിവിടങ്ങളിൽ ഒാരോന്ന്​ വീതവും പുതിയ കേസുകൾ രജിസ്​റ്റർ ചെയ്​തു.
റിയാദിന്​ സമീപമുള്ള പ്രധാന പട്ടണമായ അൽഖർജിൽ ആദ്യമായാണ്​ രോഗം സ്ഥിരീകരിക്കുന്നത്​. രണ്ട്​ രോഗികളാണ്​ ഇവിടെ ഉണ്ടെന്ന്​ കണ്ടെത്തിയത്​. വൈറസ്​ ബാധിതരുടെ എണ്ണത്തിൽ റിയാദ്​ തന്നെയാണ്​ മുന്നിൽ. ഇതുവരെ ഇവിടെ രോഗം ബാധിച്ചത്​ 961പേർക്കാണ്​. മൂന്നുപേർ മരിച്ചു. 267 പേർ സുഖം പ്രാപിച്ചു. 691 പേർ ചികിത്സയിൽ കഴിയുന്നു. രണ്ടാം സ്ഥാനത്തുള്ള മക്കയിൽ 637 പേരിലാണ്​ രോഗബാധ കണ്ടെത്തിയത്​. 114 പേർ സുഖം പ്രാപിച്ചു. ഒമ്പത്​ പേർ മരിച്ചു. 508 പേർ ചികിത്സയിൽ കഴിയുന്നു.

മരണ സംഖ്യയിൽ മുന്നിൽ മദീനയാണ്​. 19 പേർ ഇവിടെ മരിച്ചു. 397 ചികിത്സയിൽ തുടരുന്നു. നാലുപേർ സുഖം പ്രാപിച്ചു. മറ്റൊരു പ്രധാന നഗരമായ ജിദ്ദയിൽ 477 പേരിലാണ്​ രോഗം സ്ഥിരീകരിച്ചത്​. അതിൽ 346 പേർ ചികിത്സയിൽ കഴിയുന്നു. ആറുപേർ മരിച്ചു. 125 പേർ സുഖം പ്രാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacoronagulf newsmalayalam newscovid 19
News Summary - Saudi Arabia confirms 355 new Covid-19 cases, 3 deaths -Gulf news
Next Story