Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിലെ ഭീകരാക്രമണത്തെ സൗദി അപലപിച്ചു
text_fieldsbookmark_border
Listen to this Article
റിയാദ്: സിറിയയിലെ പൽമിറ നഗരത്തിന് സമീപം സംയുകത സുരക്ഷാസേനക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തിലെ ഇരകളുടെ കുടുംബങ്ങളെ സൗദി വിദേശകാര്യമന്ത്രാലയം അനുശോചനം അറിയിച്ചു. സിറിയയുടെയും അമേരിക്കയുടെയും സംയുക്തമായ സുരക്ഷാസേനക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
തീവ്രവാദത്തിനെതിരെ സംയുക്തമായി നടത്തിയ ഓപറേഷനിടെയായിരുന്നു ആക്രമണം. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്യാൻ ഈ ആക്രമണം കാരണമായി. ഇരകളുടെ കുടുംബങ്ങളെയും ഇരു രാജ്യങ്ങളിലെയും സർക്കാരുകളെയും സൗദി അറേബ്യ ആത്മാർഥമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആത്മാർഥമായി ആശംസിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

