അൽ അഖ്സ പള്ളി; ഇസ്രായേലിന്റെ പ്രകോപനപരമായ നടപടികളെ സൗദി അപലപിച്ചു
text_fieldsറിയാദ്: ഇസ്രായേൽ അധിനിവേശ അധികാരികളുടെയും തീവ്രവാദ കുടിയേറ്റക്കാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ നടപടികളെയും അൽ അഖ്സ പള്ളിയുടെ പവിത്രതയ്ക്ക് നേരെ നടക്കുന്ന കടന്നുകയറ്റങ്ങളെയും സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
അധിനിവേശ സേനയുടെ സംരക്ഷണത്തോടെയാണ് ഈ ലംഘനങ്ങൾ നടക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. ഈ നടപടികളെയും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ വ്രുണപ്പെടുത്തുന്നതിനെയും രാജ്യം ശക്തമായി എതിർക്കുന്നു.
ദക്ഷിണ ലബനാനിലെ ചില പ്രദേശങ്ങളും ഗസ്സ മുനമ്പിലെ ‘യെല്ലോ ലൈൻ’ വരെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേർക്കുമെന്ന ഇസ്രായേൽ പ്രസ്താവനകളെയും വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. ഇസ്രായേലിെൻറ ഏത് വിപുലീകരണ ശ്രമങ്ങളെയും സൗദി തള്ളിക്കളയുന്നു. 1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വന്തം സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ സൗദി ആവർത്തിച്ച് ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

