മസ്ജിദുൽ അഖ്സ പള്ളിക്കുനേരെ ഇസ്രായേൽ ആക്രമണം: സൗദി അറേബ്യ അപലപിച്ചു
text_fieldsജിദ്ദ: ഫലസ്തീനിലെ മസ്ജിദുൽ അഖ്സക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇസ്രായേൽ സുരക്ഷാ ഗാർഡുകളുടെ കീഴിൽ ഇസ്രായേൽ അധിനിവേശ ഗവൺമെൻറ് അംഗങ്ങൾ ചേർന്ന് അൽ അഖ്സ പള്ളി ആക്രമിച്ചതിനെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. അത്തരം ലംഘനങ്ങളും പ്രകോപനപരമായ പ്രവർത്തനങ്ങളും സൗദി അറേബ്യ ശക്തമായി നിരസിക്കുന്നു. ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്നും ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

