ഖത്തറിനെതിരായ ഇറാൻ ആക്രമണത്തെ സൗദി അപലപിച്ചു
text_fieldsറിയാദ്: ഖത്തറിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് അസ്വീകാര്യവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയുന്നതുമല്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് ഖത്തറിലെ അൽ ഉദൈദ് യു.എസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുമേൽ അമേരിക്ക നടത്തിയ ആക്രമണത്തിനു മറുപടിയായാണ് ഖത്തറിലെ യു.എസ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം നടത്തിയത്.
ആറ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണമെന്നും അത്രയും മിസൈലുകളാണ് അമേരിക്ക തങ്ങൾക്കെതിരെ പ്രയോഗിച്ചതെന്നും ഇറാൻ പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ഞങ്ങളുടെ ആക്രമണം ഞങ്ങളുടെ സഹോദര രാഷ്ട്രമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാകൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ യാതൊരു ഭീഷണിയോ അപകടമോ സൃഷ്ടിക്കില്ലെന്നും ഇറാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

