Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുതിരകളെ ബാധിക്കുന്ന...

കുതിരകളെ ബാധിക്കുന്ന രോഗത്തിൽ നിന്നും സൗദി അറേബ്യ പൂർണമുക്തം; ഔദ്യോഗിക പ്രഖ്യാപനം നടത്തി ലോക മൃഗാരോഗ്യ സംഘടന

text_fields
bookmark_border
കുതിരകളെ ബാധിക്കുന്ന രോഗത്തിൽ നിന്നും സൗദി അറേബ്യ പൂർണമുക്തം; ഔദ്യോഗിക പ്രഖ്യാപനം നടത്തി ലോക മൃഗാരോഗ്യ സംഘടന
cancel

റിയാദ്: കുതിരകളെ ബാധിക്കുന്ന മാരകമായ ‘ഇക്വിൻ വൈറൽ ആർട്ടറൈറ്റിസ്’ രോഗത്തിൽ നിന്നും സൗദി അറേബ്യ പൂർണമുക്തമാണെന്ന് ലോക മൃഗാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിലും കുതിര വളർത്തൽ വ്യവസായത്തിലും രാജ്യത്തി​െൻറ അന്താരാഷ്​ട്ര പദവി ഉയർത്തുന്ന ചരിത്രപരമായ നേട്ടമാണിത്.

സൗദി അറേബ്യയിലെ ദേശീയ കേന്ദ്രമായ ‘വഖാഅ്’ ആണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ച വിവരം പുറത്തുവിട്ടത്. ലോക സംഘടന നിഷ്കർഷിച്ചിട്ടുള്ള എല്ലാ സാങ്കേതിക ആവശ്യകതകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും രാജ്യം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. ‘വഖാഅ്’ കേന്ദ്രം തയ്യാറാക്കിയ വിശദമായ സാങ്കേതിക ഫയൽ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ലോക മൃഗാരോഗ്യ സംഘടന ഈ തീരുമാനത്തിലേക്ക് എത്തിയത്. രോഗവ്യാപനം തടയാൻ സൗദി നടപ്പിലാക്കിയ കർശനമായ നിയന്ത്രണങ്ങൾ, മികച്ച നിരീക്ഷണ സംവിധാനങ്ങൾ, എപ്പിഡെമിയോളജിക്കൽ അന്വേഷണ പ്രോഗ്രാമുകൾ എന്നിവ ഈ ഫയലിൽ ഉൾപ്പെടുത്തിയിരുന്നു.

മൃഗാരോഗ്യ പരിപാലനം ശക്തമാക്കാൻ രാജ്യം നടത്തുന്ന ദേശീയ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് സൗദിയിലെ കുതിര വളർത്തൽ മേഖലയ്ക്ക് കരുത്തുപകരുകയും, വരാനിരിക്കുന്ന അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും കുതിരപ്പന്തയങ്ങളിലും രാജ്യത്തിന്റെ പങ്കാളിത്തത്തിന് വലിയ പിന്തുണയാവുകയും ചെയ്യും. മൃഗരോഗ പ്രതിരോധ-നിയന്ത്രണ രംഗങ്ങളിൽ സൗദി അറേബ്യ സ്വീകരിക്കുന്ന വെറ്ററിനറി നടപടികളുടെ അന്താരാഷ്ട്ര വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഈ പ്രഖ്യാപനം കാരണമാകുമെന്നും ‘വഖാഅ്’ കേന്ദ്രം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:horsesSaudi Arabia Newsanimal health
News Summary - Saudi Arabia completely free from disease affecting horses; World Organisation for Animal Health makes official declaration
Next Story