Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയില്‍ മലയാളി...

ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു

text_fields
bookmark_border
ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു
cancel

ജിദ്ദ: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍-ഷംസീറ ദമ്പതികളുടെ ഒരുവയസ്സും ഒരുമാസവും പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്. ബുധനാഴ്​ച രാവിലെ സൗദി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.  

വീട്ടില്‍ തിരിച്ചത്തി, മുലപ്പാല്‍ നല്‍കിയശേഷം ഉറക്കി. കുട്ടിയെ പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍  അസ്വസ്ഥത കണ്ടതിനെ തുടർന്ന്​ ശറഫിയ്യയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. റുവൈസ് ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു.

Show Full Article
TAGS:child death keralite gulf news saudi arabia malayalam news 
Web Title - saudi arabia child death-Gulf news
Next Story