Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യും കാ​ന​ഡ​യും...

സൗ​ദി​യും കാ​ന​ഡ​യും ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
saudi arabia
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും

ജി​ദ്ദ: സൗ​ദി​യും കാ​ന​ഡ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം മു​മ്പു​ണ്ടാ​യി​രു​ന്ന പോ​ലെ പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യും ച​ർ​ച്ച ന​ട​ത്തി​യ​തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​ങ്ങ​ളു​ടെ പു​തി​യ അം​ബാ​സ​ഡ​ർ​മാ​രെ നി​യ​മി​ക്കാ​നും തീ​രു​മാ​ന​മാ​യി.

2018ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധ​ത്തി​ന് വി​ള്ള​ൽ വീ​ണ​ത്. 2022 ന​വം​ബ​ർ 18 ന് ​ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ഏ​ഷ്യ-​പ​സ​ഫി​ക് സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ (അ​പെ​ക്) ഉ​ച്ച​കോ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​രു​രാ​ജ്യ​ത്തെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ന്ന​ത്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ന​ഡ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ അ​തി​ന്റെ മു​ൻ​നി​ല​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadadiplomatic tiessaudi arabia
News Summary - Saudi Arabia-Canada decide to restore diplomatic ties
Next Story