Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ​ക്യ​രാ​ഷ്​​ട്ര...

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ൽ സൗ​ദി​യു​ടെ ആ​ഹ്വാ​നം; അ​ന​ധി​കൃ​ത ആ​യു​ധ​ക്ക​ട​ത്തി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണം

text_fields
bookmark_border
ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ൽ സൗ​ദി​യു​ടെ ആ​ഹ്വാ​നം; അ​ന​ധി​കൃ​ത ആ​യു​ധ​ക്ക​ട​ത്തി​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്ക​ണം
cancel
camera_alt

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ വാ​സി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ചെ​റു​കി​ട-​ല​ഘു ആ​യു​ധ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സൗ​ദി അ​റേ​ബ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ്ര​തി​ഭാ​സം സു​ര​ക്ഷ, മാ​നു​ഷി​ക, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, അ​ന​ധി​കൃ​ത ആ​യു​ധ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ൽ അ​റ​ബ് ഗ്രൂ​പ് കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ടെ​ന്ന് രാ​ജ്യം വ്യ​ക്ത​മാ​ക്കി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ വാ​സി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചെ​റു​കി​ട-​ല​ഘു ആ​യു​ധ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത ക​ട​ത്ത് ത​ട​യു​ന്ന​തി​നും രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ശ്വാ​സ​വും സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള യു.​എ​ൻ പൊ​തു​സ​മ്മ​ത ച​ട്ട​ക്കൂ​ടാ​യി ‘ആ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ന്റെ’ പ്രാ​ധാ​ന്യ​ത്തെ അ​ദ്ദേ​ഹം പ്ര​കീ​ർ​ത്തി​ച്ചു.

‘ആ​ക്ഷ​ൻ പ്രോ​ഗ്രാം’ ഒ​രു സ്വ​ത​ന്ത്ര അ​ന്താ​രാ​ഷ്ട്ര ച​ട്ട​ക്കൂ​ടാ​ണെ​ന്ന് ഡോ. ​അ​ൽ വാ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​സ​മ്മ​ത​മി​ല്ലാ​ത്ത മ​റ്റ് അ​ന്താ​രാ​ഷ്ട്ര സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഇ​തി​െൻറ ന​ട​ത്തി​പ്പ് കൂ​ട്ടി​ക്ക​ല​ർ​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​ൽ പ്ര​സ​ക്ത​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റു​ന്ന​തും ദേ​ശീ​യ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്നു.

മോ​ഡു​ലാ​ർ ആ​യു​ധ​ങ്ങ​ൾ, പോ​ളി​മ​ർ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ, ത്രീ ​ഡി പ്രി​ൻ​റി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് തു​ട​ർ​ച്ച​യാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​ൻ സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​നാ​ശ​ക​ര​മാ​യ പ്ര​തി​ഭാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് രാ​ജ്യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union cabinetSaudi ArabiaInternational CooperationArms Trafficking
News Summary - Saudi Arabia calls on UN to strengthen international cooperation against illicit arms trafficking
Next Story