‘കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളെ’ പിന്തുണക്കുന്നതിന് ആഗോള പങ്കാളിത്തം വേണം –സൗദി
text_fieldsഐക്യരാഷ്ട്രസഭയുടെ ‘കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളുടെ’ സമ്മേളനത്തിൽ സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖുറൈജി സംസാരിക്കുന്നു
റിയാദ്: കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിന് ആഗോള പങ്കാളിത്തം ഊന്നിപ്പറഞ്ഞ് സൗദി അറേബ്യ. തുർക്ക്മെനിസ്താനിലെ അവാസയിൽ നടന്ന മൂന്നാമത് ഐക്യരാഷ്ട്രസഭയുടെ ‘കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളുടെ’ (എൽ.എൽ.ഡി.സി) സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽ ഖുറൈജിയാണ് ഇക്കാര്യം പറഞ്ഞത്. ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിന്റെയും തന്ത്രപരമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെയും പ്രത്യേകിച്ച് ഭൂമിശാസ്ത്രപരവും അടിസ്ഥാന സൗകര്യപരവുമായ വെല്ലുവിളികൾ നേരിടുന്ന ഭൂപ്രദേശങ്ങൾ നിറഞ്ഞ വികസ്വര രാജ്യങ്ങളിലാകുമ്പോൾ അതിന്റെ പ്രധാന്യം അൽഖുറൈജ് പറഞ്ഞു.
ആഗോള സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള സൗദിയുടെ നിരന്തരമായ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. സുസ്ഥിര വളർച്ചക്ക് തടസ്സമാകുന്ന വ്യാപാരം, കണക്ടിവിറ്റി, വികസനം, ഗതാഗതം എന്നിവയിലെ സാമ്പത്തിക തടസ്സങ്ങൾ പരിഹരിക്കുന്നതിന് കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങൾ ആവശ്യമാണ്. വിഷൻ 2030 വഴി സൗദി അറേബ്യ സുസ്ഥിര വികസനത്തിന് മുൻഗണന നൽകുന്നുവെന്നും സ്മാർട്ട് നിക്ഷേപങ്ങളിലൂടെയും സുസ്ഥിര പദ്ധതികളിലൂടെയും ആഗോള വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അൽഖുറൈജി പറഞ്ഞു. വികസനാധിഷ്ഠിത ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ആഗോള സംഘടനകളിലും ബഹുരാഷ്ട്ര കൂട്ടായ്മകളിലും സൗദി സജീവമായി ഇടപെടുന്നുണ്ടെന്ന് അൽഖുറൈജ് പറഞ്ഞു. ആഗോള വിപണികളുമായി കരയാൽ ചുറ്റപ്പെട്ട വികസ്വര രാജ്യങ്ങളുടെ സംയോജനം സുഗമമാക്കുന്നതിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ അന്താരാഷ്ട്ര പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

