Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി ബുറൈദയിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
മലയാളി ബുറൈദയിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

ജോൺ പന്നിവിഴ (56)

ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദയിൽ മരിച്ചു. ബുറൈദ ഇൻഡസ്ട്രിയൽ സിറ്റിയിൽ പത്തനംതിട്ട സ്വദേശി ജോൺ പന്നിവിഴ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു.

26 വർഷമായി പ്രവാസിയായ ജോൺ, ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഒരു സ്വകാര്യ കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: ജിജി ജോൺ, മക്കൾ: സിബി ജോൺ ജേക്കബ്, സിനി എൽസ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ജീവകാരുണ്യ സെൽ പ്രവർത്തകൻ കുര്യൻ എന്നിരുടെ നേതൃത്വത്തിൽ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Arabia Buraidah malayali daeth
Next Story