Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ബുറൈദയിലെ...

സൗദി ബുറൈദയിലെ ചെക്​പോയിൻറിൽ വെടിവെപ്പ്​; നാലു മരണം

text_fields
bookmark_border
സൗദി ബുറൈദയിലെ ചെക്​പോയിൻറിൽ വെടിവെപ്പ്​; നാലു മരണം
cancel

ബുറൈദ: സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ പൊലീസ്​ ചെക്​പോയിൻറിലുണ്ടായ വെടിവെപ്പിൽ നാലുപേർ മരിച്ചു​. ഞായറാഴ്​ച വൈകുന്നേരം 3.45 നാണ്​ സംഭവം. മരിച്ചവരിൽ രണ്ടുപേർ ആക്രമണം നടത്തിയ തീവ്രവാദികളാണ്​. ഒരുസുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചു. ബംഗ്ലാദേശ്​ പൗരനാണ്​ കൊല്ലപ്പെട്ട നാലാമൻ. 

മൂന്നു തീവ്രവാദികളാണ്​ ചെക്​പോയിൻറിൽ വെടിവെപ്പ്​ നടത്തിയതെന്ന്​ ആഭ്യന്തര വകുപ്പ്​ വക്​താവ്​ അറിയിച്ചു. ഇതേ തുടർന്ന്​ സുരക്ഷാ ​വിഭാഗത്തി​​െൻറ തിരിച്ചടിയിലാണ്​ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടത്​. മൂന്നാമന്​ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്​തു. ഇയാളെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. 

തീവ്രവാദികളെ നേരിടുന്നതിനിടെയാണ്​ സാർജൻറ്​ സുലൈമാൻ അബ്​ദുൽ അസീസ്​ അൽഅബ്​ദുല്ലത്തീഫ്​ എന്ന സുരക്ഷാ ഉദ്യോഗസ്​ഥൻ വെടിയേറ്റ്​ മരിച്ചത്​. സംഭവത്തിൽ അടിയന്തര ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. ചെക്​പോയിൻറ്​ സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newsBuraidah Checkpoint Shoot
News Summary - Saudi Arabia Buraidah Checkpoint Shoot; Four Dead -Gulf News
Next Story