Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദിയി​ല്‍ കെ​ട്ടി​ട...

സൗ​ദിയി​ല്‍ കെ​ട്ടി​ട വാ​ട​ക​യി​ല്‍ വ​ലി​യ വ​ർ​ധ​ന; കൂ​ടി​യ​ത് 20 ശ​ത​മാ​നം വ​രെ

text_fields
bookmark_border
building rent
cancel

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ കെ​ട്ടി​ട വാ​ട​ക കു​തി​ച്ചു​യ​ർ​ന്നു. ജൂ​ലൈ​യി​ല്‍ രാ​ജ്യ​ത്തെ പാ​ർ​പ്പി​ട കെ​ട്ടി​ട വാ​ട​ക 20 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ച​താ​യാ​ണ് സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലും ജൂ​ലൈ​യി​ല്‍ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സൗ​ദി​യി​ല്‍ ക​ഴി​ഞ്ഞ മാ​സം പാ​ർ​പ്പി​ട കെ​ട്ടി​ട വാ​ട​ക​യി​ല്‍ വ​ലി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ജ​ന​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

അ​പ്പാ​ർ​ട്​​​മെ​ന്റു​ക​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വ​ർ​ധ​ന. 21.1 ശ​ത​മാ​നം തോ​തി​ല്‍ ഒ​റ്റ മാ​സ​ത്തി​ല്‍ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സാ​ദാ പാ​ർ​പ്പി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ 10.3 ശ​ത​മാ​നം തോ​തി​ലും ഇ​ക്കാ​ല​യ​ള​വി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ൽ തു​ട​രു​ന്ന വ​ർ​ധ​ന ജൂ​ലൈ​യി​ലും അ​നു​ഭ​വ​പ്പെ​ട്ടു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക്​ 1.4 ശ​ത​മാ​ന​വും റ​സ്​​റ്റാ​റ​ന്റ്, ഹോ​ട്ട​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 2.9 ശ​ത​മാ​ന​വും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക്​ 1.8 ശ​ത​മാ​ന​വും വി​നോ​ദ കാ​യി​കോ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 1.4 ശ​ത​മാ​ന​വും ഇ​ക്കാ​ല​യ​ള​വി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rentbuildingSaudi Arabia
News Summary - saudi arabia-building rent-increasing
Next Story