Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2034 ലോകകപ്പ്​...

2034 ലോകകപ്പ്​ ഫുട്​ബാൾ​ ആതിഥേയത്വത്തിനുള്ള നീക്കവുമായി​​ സൗദി അറേബ്യ

text_fields
bookmark_border
2034 ലോകകപ്പ്​ ഫുട്​ബാൾ​ ആതിഥേയത്വത്തിനുള്ള നീക്കവുമായി​​ സൗദി അറേബ്യ
cancel

ജിദ്ദ: 2034-ലെ ലോകകപ്പ്​ ഫുട്​ബാളിന്​ ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിനായുള്ള ലേലത്തിൽ പ​ങ്കെടുക്കുമെന്ന്​ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ പ്രഖ്യാപിച്ചു. സൗദി ഫുട്ബാൾ അസോസിയേഷൻ അതി​െൻറ ശേഷിയും ഊർജവും ഇതിനായി ചെലവഴിക്കുമെന്നും നിരവധി അന്താരാഷ്​ട്ര കായിക മത്സരങ്ങൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിച്ച​ രാജ്യത്തി​െൻറ അനുഭവപരിജ്ഞാനം ഇതിന്​ പശ്ചാത്തലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയുടെ ഇത്തരമൊരു അഭിലാഷം രാജ്യം നേടിയ സമഗ്രമായ നവോത്ഥാനത്തി​െൻറ പ്രതിഫലനമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഇത്തരമൊരു ആഗോള ഇവൻറ്​ നടത്താനുള്ള സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ട്​. ലോകത്ത് സമാധാനത്തി​െൻറയും സ്നേഹത്തിെൻറയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണ്​​ ഇത്​.

സ്‌പോർട്‌സ് രാജ്യത്തി​െൻറ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ വശങ്ങളിലൊന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾക്ക് ഒത്തുചേരാനുള്ള ഒരു പ്രധാന മാർഗമാണ് കായികരംഗം​. സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണെന്നും കിരീടാവകാശി പറഞ്ഞു.

‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പ്രവർത്തനത്തിലൂടെ കായിക മേഖലയിൽ മികച്ച നിക്ഷേപം നടത്താൻ രാജ്യം താൽപ്പര്യപ്പെടുന്നതിനാൽ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്കും സമൃദ്ധിക്കും സ്‌പോർട്‌സ് അത്യന്താപേക്ഷിതമാണ്. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരായ വിദേശികളുടെയും ജീവിത നിലവാരത്തെ പ്രതിഫലിപ്പിക്കുകയും 2034-ൽ ലോകമെമ്പാടുമുള്ള ഫുട്​ബാൾ ആരാധകർക്ക് അതിശയകരവും അഭൂതപൂർവവുമായ അനുഭവം പകരുകയും ചെയ്യും. ഫുട്​ബാൾ, മോട്ടോർ സ്പോർട്സ്, ഗോൾഫ്, ഇലക്ട്രോണിക് സ്പോർട്സ്, ടെന്നീസ്, കുതിര സവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ 2018 മുതൽ ഇതുവരെ 50ലധികം അന്താരാഷ്​ട്ര കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക്​ കഴിഞ്ഞു.

അതിലൂടെ ഏറ്റവും പ്രമുഖമായ ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ലോകത്ത്​ ​ശ്രദ്ധനേടാൻ രാജ്യത്തിനായി. ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നാമനിർദ്ദേശം ചെയ്യാനുള്ള ഈ പ്രഖ്യാപനം സൗദി ദേശീയ ടീം മുമ്പ് ആറ്​ തവണ ഫിഫ വേൾഡ്​ കപ്പിൽ പങ്കെടുത്തതി​െൻറ ചരിത്ര പശ്ചാത്തലത്തിൽ കൂടിയാണ്​. 2022-ലെ ഖത്തർ ലോകകപ്പായിരുന്നു അതിൽ ഒടുവിലത്തേതെന്നും കിരീടാവകാശി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cup
News Summary - Saudi Arabia bids to host 2034 World Cup
Next Story