Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പരിഷ്​കരിച്ച...

സൗദിയിൽ പരിഷ്​കരിച്ച 'നിതാഖാത്​'​ ​പദ്ധതി നടപ്പാക്കി തുടങ്ങി

text_fields
bookmark_border
സൗദിയിൽ പരിഷ്​കരിച്ച നിതാഖാത്​​ ​പദ്ധതി നടപ്പാക്കി തുടങ്ങി
cancel
camera_altImage: arabnews.com

ജിദ്ദ: സൗദിയിൽ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും തൊഴിൽ സ്വദേശിവത്​കരണത്തിനുള്ള പരിഷ്​കരിച്ച നിതാഖാത്​​ (നിതാഖാത്​ മുത്വവർ) പദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്വദേശികളായ യുവതീ യുവാക്കൾ തൊഴിൽ വിപണിയിൽ കൂടുതൽ പങ്കാളികളാകുന്നതിനും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കാനുമുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മന്ത്രാലയം കൈക്കൊണ്ട പദ്ധതികൾക്കും തീരുമാനങ്ങൾക്കും അനുസൃതമായാണ്​ പരിഷ്​കരിച്ച നിതാഖാത് പദ്ധതി ഒരുക്കിയിരിക്കുന്നത്​.

ഡിസംബർ ഒന്ന്​ മുതൽ ഇത്​ നടപ്പാക്കാൻ ആരംഭിച്ചിട്ടുണ്ട്​. മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ തന്ത്രപരമായ പരിവർത്തന സംരംഭങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് നിതാഖാത്​ പ്രോഗ്രാം. 'നിതാഖാത്​ മുത്വവറി'ന്​ നിരവധി സവിശേഷതകളുണ്ട്​. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ വ്യവസ്ഥാപിതമാക്കുന്നതോടൊപ്പം അടുത്ത മൂന്ന് വർഷത്തേക്ക് സ്വദേശിവത്​കരണ രംഗത്ത്​ വ്യക്തമായ കാഴ്ചപ്പാടും സുതാര്യതയും നൽകുന്നതാണ്. ജീവനക്കാരുടെ എണ്ണവുമായി ബന്ധിപ്പിക്കൽ, ഓരോ സ്ഥാപനത്തി​െൻറയും ആവശ്യമായ സ്വദേശിവത്​കരണ ശതമാനം, പ്രവർത്തന മേഖലകൾ സമന്വയിപ്പിച്ച് ലളിതമായ രൂപകൽപ്പന, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ എന്നിവ എടുത്തു പറയേണ്ട സവിശേഷതകളാണ്​.

കൂടാതെ മന്ത്രാലയം ആരംഭിച്ച മറ്റ് സ്വദേശിവത്​കരണ പ്രോഗ്രാമുകളുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്​തിരിക്കുന്നു. പുതിയ പ്രോഗ്രാമിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,40,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്​ടിക്കാനാകുമെന്നാണ്​ പ്രതിക്ഷിക്കുന്നത്​. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെയും സ്വകാര്യ മേഖലയിലെ സ്ഥാപന ഉടമകളുടെയും പങ്കാളിത്തത്തോടെയാണ് പുതിയ നിതാഖാത്​ പ്രോഗ്രാം മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NitaqatSaudizationSaudi Arabia
News Summary - Saudi Arabia has begun implementing the revised Nitaqat program
Next Story