Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ തബ്​ലീഗ്​...

സൗദിയിൽ തബ്​ലീഗ്​ ജമാഅത്തിന്​ നിരോധനം

text_fields
bookmark_border
saudi grand mufti_islamic minister
cancel
camera_alt

സൗദി ഗ്രാൻഡ്​ മുഫ്​തി അബ്​ദുൽഅസീസ്​ ബിൻ അബ്​ദുല്ല ആലുശൈഖ്​, ഇസ്​ലാമികകാര്യ​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്

ജിദ്ദ: സൗദി അറേബ്യയിൽ തബ്​ലീഗ്​ ജമാഅത്തിന്​ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. ഇസ്​ലാമിക മന്ത്രാലയം​ ഇത്​ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി​. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പള്ളികളിലെ ജുമുഅ ഖുതുബയിൽ തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകാനും അവരുടെ പാളിച്ചകൾ വിശദീകരിക്കാനും ഇസ്​ലാമികകാര്യ​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ ഈ മാസം ആറിന്​ മേഖല മതകാര്യ ഓഫീസുകൾക്ക്​ നിർദേശം നൽകിയിരുന്നു.

രാജ്യത്ത്​ നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലാണ്​​ തബ്​ലീഗ് ജമാഅത്തെന്ന്​ അതിൽ വ്യക്തമാക്കിയിരുന്നു. സംഘടനക്ക്​ ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളിൽ അപകടമുണ്ടെന്നും ജനങ്ങളെ ബോധവത്​കരിക്കാനാണ്​ ആവശ്യപ്പെട്ടിരുന്നത്​. അവർ മറിച്ച്​ അവകാശപ്പെട്ടാലും തീവ്രവാദത്തി​​െൻറ കവാടങ്ങളിലൊന്നായി അവരുടെ പ്രവർത്തനത്തെ കാണണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു​. ഇതി​െൻറ തുടർച്ചയെന്നോണം വെള്ളിയാഴ്​ച സൗദി ഗ്രാൻഡ്​ മുഫ്​തി അബ്​ദുൽഅസീസ്​ ബിൻ അബ്​ദുല്ല ആലുശൈഖും തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ ജാഗ്രത കൈക്കൊള്ളാൻ ട്വിറ്ററിൽ നിർദേശം നൽകിയതായി 'അൽഖലീജ്​' പത്രം റിപ്പോർട്ട്​ ചെയ്​തു.​

ഗുണപ്രദമായ വിജ്ഞാനവുമായി ബന്ധമില്ലാത്ത തസവ്വുഫി​െൻറ മാർഗം കൈക്കൊള്ളുകയും ദിക്​റുകളിൽ​ ​ശ്രദ്ധയൂന്നുകയും ചെയ്യുന്ന തബ്​ലീഗ്​ ജമാഅത്ത്​ ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിവരുന്നതു വരെ അവരു​മായി കൂട്ടുകൂടുന്നത്​ അദ്ദേഹം വിലക്കി. ഇന്ത്യയിൽ 1927ൽ രൂപം കൊണ്ട തബ്​ലീഗ്​ ജമാഅത്ത്​ ആത്മീയപ്രചോദനത്തിലൂടെയുള്ള പ്രചാരണപ്രവർത്തനമാണ്​ നടത്തുന്നതെന്നും സൗദിയിൽ അൽഅഹ്​ബാബ്​ എന്ന പേരിൽ പ്രവർത്തിക്കുന്ന ജമാഅത്ത്​ വിവിധ അറബ്​ മുസ്​ലിം നാടുകളിൽ സജീവമാണെന്നും 'അൽഖലീജ്​' റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tablighi JamaatSaudi Arabia
Next Story