Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 14,133 ​വിദേശികൾ പിടിയിൽ

text_fields
bookmark_border
താമസം, തൊഴിൽ, അതിർത്തി നിയമ ലംഘകരാണ് അറസ്റ്റിലായത്
നിയമലംഘനം; സൗദിയിൽ ഒരാഴ്‌ചക്കിടെ 14,133 ​വിദേശികൾ പിടിയിൽ
cancel

യാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള റെയ്ഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കുള്ളിൽ 14,133-ലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ 24 മുതൽ 30 വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,148 പേരെയും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,859 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,126 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 377 പേരിൽ 51 ശതമാനം പേർ യമനികളും 37 ശതമാനം എത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 40 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു.

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ലക്ഷം റിയാൽ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും അടക്കം ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. നവംബർ 17 മുതൽ 23 വരെയുള്ള കാലയളവിൽ താമസ നിയമം ലംഘിച്ച 9,131 പേരെയും തൊഴിൽ നിയമം ലംഘിച്ച 2,416 പേരെയും അതിർത്തി സുരക്ഷാനിയമം ലംഘിച്ച 4,166 പേരെയും അറസ്റ്റ് ചെയ്തിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia arrests 14133 illegals in one week
Next Story