Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ ചികിത്സക്ക്​ ‘ഡെക്​സാമെത്താസോൺ’ ഉപയോഗിച്ചുതുടങ്ങി

text_fields
bookmark_border
സൗദിയിൽ കോവിഡ്​ ചികിത്സക്ക്​ ‘ഡെക്​സാമെത്താസോൺ’ ഉപയോഗിച്ചുതുടങ്ങി
cancel

ജിദ്ദ: കോവിഡ്​ രോഗ ചികിത്സക്ക്​ ‘ഡെക്​സാമെത്താസോൺ’ മരുന്നു ഉപ​യോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തി​​െൻറ അനുമതി. ബ്രിട്ടനിൽ ഗുരുതരാവസ്​ഥയിലായ  കോവിഡ്​ രോഗികളുടെ ചികിത്സക്ക്​​ ‘ഡെക്​സാമെത്താസോൺ’ മരുന്ന്​ ഉപയോഗിച്ചത് ഫലം കണ്ടുവെന്ന റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ സൗദി ആരോഗ്യ മന്ത്രാലയം  നിലവിലെ കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നുകൾക്കായുള്ള പ്രോ​േട്ടാകോളുകളിൽ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്​. 

കൃത്രിമ ശ്വാസം നൽകേണ്ട കേസുമായി ആശുപത്രികളിലെത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കോവിഡ്​ രോഗികൾക്ക്​ ‘ഡെക്​സാമെത്താസോൺ’ മരുന്നു നൽകാൻ തുടങ്ങിയതായാണ്​ വിവരം. ​നിലവിൽ കോവിഡ്​ ചികിത്സ മരുന്നുകൾ സംബന്ധിച്ച്​ വ്യാപകമായ പഠനം നടന്നുവരികയാണ്​. ചില പരീക്ഷണങ്ങളുടെ അടിസ്​ഥാനത്തിൽ ‘ഡെക്​സാമെത്താസോൺ’ എന്ന  മരുന്ന്​ തീവ്രപരിചരണത്തിൽ കഴിയുന്ന രോഗികളുടെ മരണം 35 ശതമാനം കുറക്കുന്നതായി തെളിഞ്ഞിട്ടുണ്ട്​. 

കൃത്രിക ശ്വാസ സംവിധാനം വേണ്ടാത്ത രോഗികളുടെ മരണ നിരക്കും അത്​ കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. കോവിഡ്​ ചികിത്സാ പ്രൊ​​േട്ടാകൾ ആരോഗ്യ മന്ത്രാലയം നിരന്തരം അപ്​ഡേറ്റ്​ ചെയ്യുന്നുണ്ട്​. ലോകമെമ്പാടുമുള്ള ഗവേഷണ കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങൾ മന്ത്രാലയത്തി​​െൻറ വിദഗ്​ധർ പരിശോധിച്ചുവരുന്നുണ്ട്​. കോവിഡി​​െൻറ തുടക്കം മുതൽ സൗദി അറേബ്യ ആരോഗ്യ വിദഗ്​ധരുടെ മേൽനോട്ടത്തിൽ ചികിത്സ മാനദണ്ഡം നിശ്ചയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. 

അതേസമയം, കോവിഡ്​ എന്ന ഗുരുതരമായ അണുബാധ ചികിത്സിക്കുന്നതിന്​ ​ബ്രിട്ടീഷ്​ ഗവേഷകർ പരീക്ഷിച്ചു വിജയിച്ച  ‘ഡെക്​സാമെത്താസോൺ’ എന്ന മരുന്നു വില കുറഞ്ഞ മരുന്നാണെന്ന്​ ലോകാരോഗ്യ സംഘടന  വിശേഷിപ്പിച്ചു. കോവിഡ്​ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട്​ കൃത്രിമ ശ്വസനം ആവശ്യമുള്ള കോവിഡ്​ രോഗികളിൽ മരണം കുറക്കുന്നതിന്​ തെളിയിക്കപ്പെട്ട  ആദ്യത്തെ മരുന്നാണിതെന്ന്​ ലോകാരോഗ്യ സംഘടന ഡയറക്​ടർ ​ടെഡ്രോസ്​ അദാനോം പറഞ്ഞു. 

ചികിത്സയെക്കുറിച്ച ധാരണ വർധിപ്പിക്കുന്നതിനും രോഗബാധിതകർക്ക്​  എങ്ങനെ മരുന്ന്​ ഉപ​യോഗിക്കാമെന്നതിനെക്കുറിച്ച മാർഗ നി​ർദേശം അപ്​ഡേറ്റ്​ ചെയ്യുന്നതിനും വരുംദിവസങ്ങളിൽ പൂർണ വിശകലനം പ്രതിക്ഷിക്കുകയാണ്​. ‘സ്​റ്റിറോയിഡ്​ ’കുടുംബത്തിൽപ്പെട്ട മരുന്നാണിത്​. വീക്കം കുറ​ക്കുന്നതിനു ഉപയോഗപ്രദമാണ്​. കഴിഞ്ഞ നൂറ്റാണ്ടി​​െൻറ അറുപതുകളിൽ ആസ്​തമ, ആർത്രൈറ്റിസ്​ ചികിത്സയിൽ ഇതു  ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscorona viruscovid 19dexamethasone
News Summary - Saudi Arabia approves Dexamethasone to treat COVID19 -Gulf news
Next Story