Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിരോധ സഹകരണ കരാറിൽ...

പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും

text_fields
bookmark_border
പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച്​ സൗദിയും തുർക്കിയയും
cancel
camera_alt

തുർക്കിയുമായി പ്രതിരോധ സഹകരണ പദ്ധതിയിൽ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഒപ്പുവക്കുന്നു

ജിദ്ദ: സൗദി അറേബ്യയും തുർക്കിയയും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമാണ്​ ഒപ്പിട്ടത്​. പ്രതിരോധ-സൈനിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തി​ന്റെ നിർണായക ചുവടുവെപ്പാണ്​ ഇത്​. പ്രതിരോധ മന്ത്രാലയവും തുർക്കിയ ബേക്കർ ഡിഫൻസ് ഇൻഡസ്ട്രീസ് കമ്പനിയും തമ്മിൽ രണ്ട് ഏറ്റെടുക്കൽ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്​.

പ്രതിരോധ മന്ത്രാലയത്തിന്​ ഡ്രോണുകൾ വാങ്ങുന്നത്​​ കരാറിലുൾപ്പെടും. സായുധ സേനയുടെ സന്നദ്ധത ഉയർത്തുക, രാജ്യത്തി​ന്റെ പ്രതിരോധ-ഉൽപാദന ശേഷികൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ട്​​. കഴിഞ്ഞ ദിവസത്തെ തുർക്കിയ പ്രസിഡന്റ്​ റജബ് ത്വയ്യിബ് ഉർദുഗാ​ന്റെ സൗദി സന്ദർശന വേളയിലായിരുന്നു കരാർ ഒപ്പിടലെന്ന്​ പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ട്വീറ്റ്​ ചെയ്​തു.

സൗദി പ്രതിരോധ മന്ത്രാലയവുമായുള്ള കരാറിൽ സാങ്കേതിക വിദ്യ കൈമാറ്റവും ഉൽപാദനത്തിലുള്ള സഹകരണവും ഉൾപ്പെടുമെന്ന്​ തുർക്കിയ ബേക്കർ കമ്പനി പ്രസ്​താവനയിൽ അറിയിച്ചു. ഗൾഫ്​ പര്യടനത്തി​ന്റെ തുടക്കമായാണ്​ തുർക്കിയ പ്രസിഡന്റ് സൗദിലെത്തിയത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബന്ധവും സാമ്പത്തിക, നിക്ഷേപ, വ്യാപാര സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്​​.

സൗദിക്ക്​ പുറമെ ഖത്തറിലും യു.എ.ഇയിലും ഉൾപ്പെടെ പര്യടനം നടത്തുമെന്ന്​ യാത്രക്ക്​ മുമ്പ് ഉർദുഗാൻ പറഞ്ഞിരുന്നു. തുർക്കിയയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തി​ന്റെ അളവ് കഴിഞ്ഞ 20 വർഷത്തിനിടെ 160 കോടി ഡോളറിൽനിന്ന് ഏകദേശം 220 കോടി ഡോളറായി വർധിച്ചിട്ടുണ്ട്​. മൂന്ന് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിനിടയിൽ ജിദ്ദ, ദോഹ, അബൂദബി എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബിസിനസ് ഫോറങ്ങളിലൂടെ ഈ സംഖ്യ കൂടുതൽ വലിയ അളവിലേക്ക്​ എത്തിക്കാനുള്ള വഴികൾ തേടുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeySaudi ArabiaDefense Cooperation Agreement
News Summary - Saudi Arabia and Turkey signed defense cooperation agreement
Next Story