Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യ​സു​ര​ക്ഷ...

രാ​ജ്യ​സു​ര​ക്ഷ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ സൗ​ദി​യും സ്പെ​യി​നും

text_fields
bookmark_border
രാ​ജ്യ​സു​ര​ക്ഷ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​ൻ സൗ​ദി​യും സ്പെ​യി​നും
cancel
camera_alt

സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​യി​ഫും സ്പാ​നി​ഷ്

ആ​ഭ്യ​ന്ത​ര മ​ന്ത്രി ഫെ​ർ​ണാ​ണ്ടോ ഗ്രാ​ൻ​ഡെ-​മാ​ർ​ലാ​സ്ക​യും മ​ഡ്രി​ഡി​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ

സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പി​ട്ട​പ്പോ​ൾ

റി​യാ​ദ്: ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും പ്ര​ഫ​ഷ​ണ​ൽ ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ​യും സ്പെ​യി​നും സ​മ​ഗ്ര​മാ​യ പ​രി​ശീ​ല​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​യി​ഫും സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഫെ​ർ​ണാ​ണ്ടോ ഗ്രാ​ൻ​ഡെ-​മാ​ർ​ലാ​സ്ക​യും സ്പെ​യി​ൻ ത​ല​സ്ഥാ​ന​മാ​യ മ​ഡ്രി​ഡി​ൽ ന​ട​ത്തി​യ ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സു​ര​ക്ഷാ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പ​ര​സ്പ​ര വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ക കൂ​ടി​യാ​ണ് പു​തി​യ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര​സ്പ​ര താ​ൽ​പ്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സ്പെ​യി​നു​മാ​യു​ള്ള സു​ര​ക്ഷാ ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും നി​ർ​ദ്ദേ​ശി​ച്ച​താ​യി ച​ർ​ച്ച​യു​ടെ തു​ട​ക്ക​ത്തി​ൽ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ഡ്രി​ഡി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​പ്ര​ധാ​ന​മാ​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളെ സം​യു​ക്ത​മാ​യി നേ​രി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​രു മ​ന്ത്രി​മാ​രും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി. വി​വി​ധ ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ, കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ, അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്-​ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്ക​ൽ എ​ന്നി​വ​യ്ക്കൊ​പ്പം എ​ല്ലാ​ത്ത​രം ഭീ​ക​ര​വാ​ദ​ങ്ങ​ളെ​യും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ശ​ക്ത​മാ​യി ചെ​റു​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

ഇ​തി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​യു​ക്ത പ​രി​ശീ​ല​ന-​യോ​ഗ്യ​താ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കാ​നും ഇ​തി​ലൂ​ടെ പ്ര​ഫ​ഷ​ന​ൽ മി​ക​വ് വ​ർ​ധി​പ്പി​ക്കാ​നും പു​തി​യ ക​രാ​ർ വ​ഴി​യൊ​രു​ക്കും.

സ്പെ​യി​നി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ ഹൈ​ഫ ബി​ൻ​ത് അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ മു​ഖ്‌​രി​ൻ, അ​സി​സ്​​റ്റ​ൻ​റ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ഹി​ഷാം അ​ൽ ഫാ​ലി​ഹ് എ​ന്നി​വ​രും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും മ​റ്റ് ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​ക​ളി​ലും ഔ​ദ്യോ​ഗി​ക ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Arabia and Spain to strengthen national security cooperation
Next Story