Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാർഷിക, ഭക്ഷ്യസുരക്ഷാ...

കാർഷിക, ഭക്ഷ്യസുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദിയും പാകിസ്​താനും ധാരണ

text_fields
bookmark_border
news
cancel
camera_alt

സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രി അബ്​ദുറഹ്​മാൻ അൽ ഫദ്​ലി പാകിസ്​താനിൽ യോഗത്തിൽ

റിയാദ്/ഇസ്ലാമാബാദ്: സൗദി അറേബ്യയും പാകിസ്​താനും തമ്മിൽ നിലവിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തി​െൻറ പശ്ചാത്തലത്തിൽ, കാർഷിക-ഭക്ഷ്യസുരക്ഷാ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ധാരണയായി.

പൊതുതാൽപ്പര്യങ്ങൾ മുൻനിർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും തീരുമാനിച്ചു. സൗദി പരിസ്ഥിതി, ജല, കാർഷിക മന്ത്രി അബ്​ദുറഹ്​മാൻ അൽ ഫദ്​ലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തി​െൻറ പാകിസ്​താൻ സന്ദർശന വേളയിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

കാർഷിക-ഭക്ഷ്യസുരക്ഷാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തൽ, ജലസേചന-ജലവിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളർച്ച ത്വരിതപ്പെടുത്തൽ എന്നിവയായിരുന്നു സന്ദർശനത്തി​െൻറ പ്രധാന ലക്ഷ്യങ്ങൾ.

സന്ദർശനത്തി​െൻറ ഭാഗമായി അബ്​ദുറഹ്​മാൻ അൽ ഫദ്​ലി പാകിസ്​താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. കൃഷി, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും സാമ്പത്തിക പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനായി വാഗ്ദാനമുള്ള നിക്ഷേപ മേഖലകൾ കണ്ടെത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക-ഭക്ഷ്യ മേഖലകളിലെ തന്ത്രപ്രധാനമായ പ്ലാൻ അവലോകനം ചെയ്യുന്ന യോഗത്തിലും സൗദി മന്ത്രി പങ്കെടുത്തു. പാകിസ്​താൻ ദേശീയ ഭക്ഷ്യസുരക്ഷാ-ഗവേഷണ മന്ത്രി, വാണിജ്യ മന്ത്രി, വിവിധ പ്രവിശ്യാ ഭരണകൂടങ്ങളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

തുടർന്ന് നടന്ന സൗദി-പാകിസ്​താൻ അഗ്രികൾച്ചർ ബിസിനസ് മീറ്റിങ്ങിൽ ഇരുരാജ്യങ്ങളിലെയും ധനകാര്യ, വാണിജ്യ മന്ത്രിമാരും സ്വകാര്യ മേഖലയിലെ പ്രമുഖ പ്രതിനിധികളും പങ്കെടുത്ത് കാർഷിക-ഭക്ഷ്യ മേഖലകളിലെ നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanSaudi Arabiastrengthen cooperation
News Summary - Saudi Arabia and Pakistan reach an agreement to strengthen cooperation
Next Story