അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലയിൽ സഹകരണ കരാർ ഒപ്പിട്ട് സൗദിയും മലേഷ്യയും
text_fieldsമലേഷ്യയിലെ പുത്രജായയിലുള്ള നാഷനൽ ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനത്ത് സൗദി-മലേഷ്യ അക്കൗണ്ടിങ്, ഓഡിറ്റിങ് സഹകരണ കരാർ ഒപ്പുവെച്ച ചടങ്ങ്
റിയാദ്: അക്കൗണ്ടിങ്, ഓഡിറ്റിങ് മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യയും മലേഷ്യയും തമ്മിൽ സുപ്രധാന കരാർ ഒപ്പുവെച്ചു. മലേഷ്യയിലെ പുത്രജായയിലുള്ള നാഷനൽ ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഈ ധാരണാപത്രം നിലവിൽ വന്നത്.
മലേഷ്യയിലെ സൗദി അംബാസഡർ ഉസാമ അൽ അഹ്മദിയുടെ സാന്നിധ്യത്തിൽ സൗദി ജനറൽ ഓഡിറ്റ് ബ്യൂറോ പ്രസിഡൻറ് ഡോ. ഹുസാം അൽ അൻകറിയും മലേഷ്യൻ നാഷനൽ ഓഡിറ്റ് ഡിപ്പാർട്ട്മെൻറ് ഓഡിറ്റർ ജനറൽ വാൻ സുറായ വാൻ മുഹമ്മദ് റാഡ്ജിയും കരാറിൽ ഒപ്പുവെച്ചു.
സൗഹൃദ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടി. പ്രഫഷനൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും പരസ്പര സഹകരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഗുണനിലവാരമുള്ള വിവിധ പ്രോഗ്രാമുകൾ വികസിപ്പിച്ച് നടപ്പാക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
സാമ്പത്തിക ഓഡിറ്റിങ്, പെർഫോമൻസ് ഓഡിറ്റിങ് എന്നീ രംഗങ്ങളിൽ അനുഭവസമ്പത്ത് പങ്കുവെക്കുക, പ്രഫഷനൽ ശേഷി വർധിപ്പിക്കുക, പ്രവർത്തന മാർഗ്ഗരേഖകൾ വികസിപ്പിക്കുക എന്നിവയാണ് ഈ ധാരണാപത്രത്തിലൂടെ ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ പ്രത്യേക പരിശീലന പരിപാടികളും സംയുക്ത വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചുകൊണ്ട് ഇതുവഴി സഹകരണം ഉറപ്പാക്കും.
ഉന്നത സാമ്പത്തിക നിയന്ത്രണ-ഓഡിറ്റിങ് സ്ഥാപനങ്ങൾക്കായുള്ള അന്താരാഷ്ട്ര സംഘടനയായ ‘ഇേൻറാസായ്’, ഏഷ്യൻ സംഘടനയായ ‘ആസോസായ്’ എന്നിവയിൽ അംഗങ്ങളായതിെൻറ ഭാഗമായാണ് ഈ സഹകരണം യാഥാർത്ഥ്യമായത്. സൗഹൃദ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ജനറൽ ഓഡിറ്റ് ബ്യൂറോ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് അക്കൗണ്ടിങ് ബ്യൂറോ മേധാവി വ്യക്തമാക്കി.
പ്രാദേശിക, അന്തർദേശീയ സംഘടനകളിൽ അംഗങ്ങളായ സമാന സ്ഥാപനങ്ങളുമായി തങ്ങളുടെ പ്രഫഷനൽ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ബ്യൂറോയുടെ താൽപ്പര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ പരസ്പരം കൈമാറുന്നതിനും, ഓഡിറ്റിങ് പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഈ കരാർ ഏറെ പ്രധാനമാണെന്ന് വാൻ സുറായ റാഡ്ജി വ്യക്തമാക്കി.
കരാർ ഒപ്പിട്ടതിന് ശേഷം ഇരുവിഭാഗത്തിെൻറയും വിദഗ്ധരുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും സംയുക്ത പ്രവർത്തന മേഖലകളും ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്പര സഹകരണത്തിനുള്ള വഴികളും ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

