സൗദിയും ഇറാഖും അഞ്ച് കരാറിൽ ഒപ്പുവെച്ചു
text_fieldsസൗദി കിരീടാവകാശിക്കൊപ്പം ഇറാഖ് പ്രധാനമന്ത്രി മുസ്തഫ ഖാദിമി റിയാദ് ദർഇയ്യയിലെ ഹയ്യ് തുറൈഫ് ചരിത്ര മേഖല സന്ദർശിച്ചപ്പോൾ
ജിദ്ദ: സൗദിയും ഇറാഖും തമ്മിൽ അഞ്ച് കരാറിൽ ഒപ്പുവെച്ചു. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ ഖാദിമിയുടെ ഒൗദ്യോഗിക സന്ദർശനത്തിനിടെയാണ് സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, മീഡിയ, ഉൗർജം എന്നീ മേഖലകളിൽ കരാർ ഒപ്പുവെച്ചത്.
സൽമാൻ രാജാവിെൻറ ക്ഷണം സ്വീകരിച്ച് ബുധനാഴ്ചയാണ് ഇറാഖ് പ്രധാനമന്ത്രിയും സംഘവും സൗദിയിലെത്തിയത്. റിയാദ് വിമാനത്താവളത്തിലെത്തിയ ഇറാഖ് പ്രധാനമന്ത്രിയെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു.
ഉഭയകക്ഷി സഹകരണത്തിെൻറ സാധ്യതകളെക്കുറിച്ചും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യമാമ കൊട്ടാരത്തിൽ ഇരുവരും ചർച്ച നടത്തി. പ്രാദേശിക, അന്തർദേശീയ മേഖലയിലെ പ്രശ്നങ്ങളെയും സംഭവവികാസങ്ങളെയും സംബന്ധിച്ച കാഴ്ചപ്പാടുകളും മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും പിന്തുണക്കാനും സഹായകമായ കാര്യങ്ങളും ഇരുവരും കൈമാറി. കിരീടാവകാശിക്കൊപ്പം ചരിത്രമേഖലയായ റിയാദ് ദറഇയ്യയിലെ ഹയ്യ് തുറൈഫ് സ്ഥലവും ഇറാഖ് പ്രധാനമന്ത്രി സന്ദർശിച്ചു.
സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, സൗദി ചേംബർ അധ്യക്ഷ അജ്ലാൻ അൽഅജ്ലാൻ, വ്യവസായ പ്രമുഖർ എന്നിവരുമായും ഇറാഖ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾ തമ്മിലുള്ള വിശിഷ്ട ബന്ധങ്ങൾ ഏകീകരിക്കാനും മേഖലയിൽ രാജ്യങ്ങൾക്കിടയിലെ സഹകരണത്തിെൻറ ചക്രവാളങ്ങൾ സ്ഥാപിക്കാനും ജനങ്ങളെ സേവിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സൗദി സന്ദർശനമെന്ന് ഇറാഖ് പ്രസിഡൻറ് മുസ്തഫ ഖാദിമി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

