ഹൈഡ്രജൻ കരാറിൽ സൗദിയും ജർമനിയും ഒപ്പുവെച്ചു
text_fieldsസൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ജർമൻ സാമ്പത്തിക കാര്യ, ഉൗർജമന്ത്രി പീറ്റർ ആൾട്ട്മയറും ഹൈഡ്രജൻ ഉൽപാദന കരാറിൽ ഒപ്പുവെക്കുന്നു
ജിദ്ദ: ഹൈഡ്രജൻ ഉൽപാദനവും ഉപയോഗവും സംബന്ധിച്ച് സൗദിയും ജർമനിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. സൗദി ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ജർമൻ സാമ്പത്തിക കാര്യ, ഉൗർജമന്ത്രി പീറ്റർ ആൾട്ട്മയറും തമ്മിലാണ് ധാരണപത്രം ഒപ്പുവെച്ചത്. ഹൈഡ്രജൻ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിെൻറ പശ്ചാത്തലത്തിലാണിത്.
സുസ്ഥിര വികസനം കൈവരിക്കുക, പരിസ്ഥിതി സംരക്ഷിക്കുക, നവീകരണത്തെ പിന്തുണക്കുക, വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്നതാണ് സൗദിയും ജർമനിയും തമ്മിൽ ഒപ്പിട്ട ധാരണപത്രമെന്ന് സൗദി ഉൗർജമന്ത്രി പറഞ്ഞു.
സൗദിയുടെ അധ്യക്ഷതയിൽ നടന്ന അവസാന ജി20 സമ്മേളനത്തിൽ ജർമനി ഉൾപ്പെടെ 'സർക്കുലർ കാർബൺ ഇക്കണോമി'യെ പിന്തുണച്ചിരുന്നു. ഹൈഡ്രജൻ ഉൽപാദനത്തിലും ഉപയോഗത്തിലും അന്താരാഷ്ട്ര തലത്തിൽ മുന്നിൽ നടക്കുന്ന രാജ്യമാകാൻ സൗദി അറേബ്യക്ക് യോഗ്യതയുണ്ടെന്നും ഉൗർജമന്ത്രി പറഞ്ഞു. പദ്ധതിയിൽ പങ്കാളിയാകാൻ ജർമനിയെ തിരഞ്ഞെടുത്തത് അതിെൻറ കഴിവുകളിലുള്ള വിശ്വാസത്താലാണ്.
സാേങ്കതികവിദ്യയിൽ ജർമനിയുടെ മികവും ആഗോള സാമ്പത്തിക ശക്തി എന്ന ഖ്യാതിയും സൗദിയുമായുള്ള പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും മന്ത്രി പറഞ്ഞു. ശുദ്ധമായ ഹൈഡ്രജൻ ഇന്ധന ഉൽപാദനം, സംസ്കരണം, ഉപയോഗം, ഗതാഗതം, സംയുക്ത വിപണനം എന്നിവ കരാറിലുൾപ്പെടും. ഗവേഷണ സ്ഥാപനങ്ങളുടെയും പൊതു സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പാക്കുകയെന്നും സൗദി ഉൗർജമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

