Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാൻ വിഷയം ചർച്ചയിലൂടെ...

ഇറാൻ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സൗദിയും ഫ്രാൻസും

text_fields
bookmark_border
ഇറാൻ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സൗദിയും ഫ്രാൻസും
cancel
camera_alt

ഔദ്യോഗിക ഫ്രാൻസ്​ സന്ദർശനത്തി​െൻറ സമാപന ചടങ്ങിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണും

റിയാദ്: ഇറാൻ വിഷയത്തിൽ നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരത്തിലെത്താൻ സാധിക്കൂ എന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണും വ്യക്തമാക്കി. കിരീടാവകാശിയുടെ ഔദ്യോഗിക ഫ്രാൻസ്​ സന്ദർശനത്തി​െൻറ സമാപനത്തിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്.

മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ തർക്കങ്ങൾ നയതന്ത്ര മാർഗത്തിലൂടെ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഇറാ​െൻറ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പാക്കാൻ അന്താരാഷ്​ട്ര ആണവോർജ്ജ ഏജൻസിയുമായി പൂർണമായി സഹകരിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഹുർമുസ് കടലിടുക്കിലെ സുരക്ഷ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെയും സമുദ്രപാതകളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നടപടികളെയും ഇരുപക്ഷവും കടുത്ത ഭാഷയിൽ അപലപിച്ചു. അന്താരാഷ്​ട്ര നിയമപ്രകാരം ചരക്കുകപ്പലുകളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കേണ്ടതുണ്ട്.

2026 ഫെബ്രുവരി 28-ന് മുൻപുണ്ടായിരുന്നതുപോലെ യാതൊരുവിധ അധിക ഫീസോ നിയന്ത്രണങ്ങളോ ഇല്ലാതെ നാവിക ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഫലസ്തീൻ, ലബനാൻ വിഷയങ്ങൾ

ഹമാസി​െൻറ നിരായുധീകരണവുമായി ബന്ധപ്പെട്ട കരാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഇരു നേതാക്കളും, അതിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിൽ സാധാരണക്കാർക്ക് തടസ്സമില്ലാതെ മാനുഷിക സഹായം എത്തിക്കുന്നതിനായി സുസ്ഥിരമായ വെടിനിർത്തൽ നടപ്പാക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.

1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്​ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ തടസ്സപ്പെടുത്തുന്ന നീക്കങ്ങളെയും ഇസ്രായേലി​െൻറ കുടിയേറ്റ നയങ്ങളെയും അതിക്രമങ്ങളെയും സൗദിയും ഫ്രാൻസും ശക്തമായി എതിർത്തു.

ലബനാനിലെ ഭരണകൂട സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ലബനാൻ പ്രസിഡൻറ്​ ജോസഫ് ഔണും പ്രധാനമന്ത്രി നജീബ് മിഖാദിയുടെ നേതൃത്വത്തിലുള്ള സർക്കാരും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സ്വീകരിക്കുന്ന നടപടികളെ നേതാക്കൾ പ്രശംസിച്ചു.

യമനും സുഡാനും

യമനിലെ ഭരണം ശക്തമാക്കാൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിനും യു.എൻ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും പ്രസ്താവനയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കും കച്ചവടക്കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ ജനങ്ങളുടെ മാനുഷിക ദുരിതം വർധിപ്പിക്കുകയാണെന്ന് ഇരു നേതാക്കളും കുറ്റപ്പെടുത്തി.

സൗദി അറേബ്യയുടെ സുരക്ഷക്ക് ഫ്രാൻസ് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും സൗദി ഭൂപ്രദേശത്തിന് നേരെയുള്ള ഏത് ആക്രമണത്തെയും എതിർക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ബാഹ്യ ഇടപെടലുകൾ അവസാനിപ്പിച്ച് സുഡാനിലെ പ്രതിസന്ധിക്ക് അതിവേഗം പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക, നിക്ഷേപ പങ്കാളിത്തം

റിയാദിൽ നടക്കുന്ന ‘എക്സ്പോ 2030’ പ്രദർശനത്തിൽ ഫ്രാൻസ് പങ്കാളിയാകുന്നതിനെ ഇരു നേതാക്കളും ഹൃദ്യമായി സ്വാഗതം ചെയ്തു. അടുത്തിടെ നടന്ന സൗദി-ഫ്രഞ്ച് നിക്ഷേപ വട്ടമേശ യോഗത്തി​െൻറ വിജയകരമായ തീരുമാനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ നാഴികക്കല്ലാകുമെന്നും വിലയിരുത്തപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceIran issueSaudi Arabia
News Summary - Saudi Arabia and France Call for Resolving Iran Issue Through Dialogue
Next Story