Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയും ചൈനയും 1.7...

സൗദിയും ചൈനയും 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
സൗദിയും ചൈനയും 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു
cancel
Listen to this Article

റിയാദ്: സൗദിയും ചൈനയും 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബീജിങിൽ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തിൽ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫിന്റെ സാന്നിധ്യത്തിലാണ് ഇത്രയും കരാറുകൾ ഒപ്പുവെച്ചത്. സൗദി-ചൈനീസ് കമ്പനികൾ തമ്മിൽ നൂതന വ്യവസായങ്ങൾ, സ്മാർട്ട് വാഹനങ്ങൾ, ഊർജ്ജ പരിഹാരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ കരാറുകളിലുൾപ്പെടും.

2006ൽ സ്ഥാപിതമായതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും വിവിധ മേഖലകളിലെ പരസ്പര അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിലുംഅതുവഴി രാജ്യത്തും ചൈനയിലും സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സൗദി-ചൈനീസ് ബിസിനസ് കൗൺസിൽ വഹിച്ച നിർണായക പങ്കിനെ അൽഖുറൈഫ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ വികസനം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 2024 ൽ ഏകദേശം 403 ബില്യൺ സൗദി റിയാലിലെത്തി. ഉഭയകക്ഷി വ്യാപാരത്തിൽ ഉണ്ടായ ഗുണപരമായ കുതിച്ചുചാട്ടം ഇത് പ്രതിഫലിപ്പിക്കുന്നു. പത്ത് വർഷത്തിനുള്ളിൽ ഇരട്ടിയിലധികം വർധിച്ചു.

ചൈനയ്ക്ക് ഇന്ധനം, പെട്രോകെമിക്കൽസ്, നൂതന വസ്തുക്കൾ എന്നിവയുടെ പ്രധാന വിതരണക്കാരായി സൗദി തുടരുന്നു. അതേസമയം ചൈന സൗദിയുടെ യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ്, ഗതാഗത ഉപകരണങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ എന്നിവയുടെ ഏറ്റവും വലിയ ഉറവിടമായി തുടരുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പുറമെ ഉയർന്ന മൂല്യമുള്ള വ്യവസായങ്ങളിലേക്കുള്ള വൈവിധ്യവൽക്കരണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അൽഖുറൈഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsagreementsChinaSaudi Arabia NewsSaudi-China
News Summary - Saudi Arabia and China sign 42 investment agreements worth $1.7 billion
Next Story